ലണ്ടൻ: ഇംഗ്ലീഷ് ടെൻസിനെക്കുറിച്ചു 45 മിനിറ്റുള്ള മലയാള വീഡിയോ വൈറലാകുന്നു. മലയാളികൾ എളുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ സംരംഭകനും ഇംഗ്ലീഷ് അധ്യാപകനുമായ എറണാകുളം പാലാരിവട്ടം സ്വദേശി ജിയോ സെബാറ്റ്യന്റെ വീഡിയോ ക്ലാസാണ് വൈറലായത്. ഫേസ്ബുക്ക് ലൈവിലൂടെ ഇംഗ്ലീഷ് ടെൻസിനെക്കുറിച്ചുള്ള ജിയോ സെബാസ്റ്റ്യൻ നൽകിയ ക്ലാസ് ഇതുവരെ 1.8 മില്യണ്‍ ആളുകളാണ് കണ്ടത്. മൂന്നുവർഷം മുന്‍പത്തെ ലൈവ് വീഡിയോ ആയിരുന്നെങ്കിലും അടുത്തകാലത്താണ് ഇത് വൈറലായത്. വളരെ രസകരവും എളുപ്പത്തിൽ മനസിലാക്കാവുന്ന തരത്തിലും ഇംഗ്ലീഷ് ടെൻസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവതരണമാണ് വീഡിയോ വൈറലാക്കിയത്.
കേംബ്രിഡ്ജിൽ വിവിധ രാജ്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജിയോ സെബാസ്റ്റ്യൻ മലയാളികൾക്കായാണ് ജിയോസ് ഇംഗ്ലീഷ് എന്നപേരിൽ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ഇതിലൂടെ സൗജന്യമായിട്ടാണ് അദ്ദേഹം ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
ഫേസ്ബുക്കിലൂടെ കേരളത്തിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും നിരവധി മലയാളികളാണ് ഇദ്ദേഹത്തിൽനിന്ന് ഇംഗ്ലീഷ് പഠിക്കുന്നത്. ലോകഭാഷയായ ഇംഗ്ലീഷിലുള്ള അറിവില്ലായ്മ ജീവിത വളർച്ചയെ പലപ്പോഴും തടസപ്പെടത്തും. ഭാഷ അറിയാത്തതിന്റെ പേരിൽ ആരും ബുദ്ധിമുട്ടരുതെന്നു കരുതിയാണ് താൻ ഫേസ്ബുക്കിലൂടെ സൗജന്യമായി പ്രത്യേകിച്ച് മലയാളികൾക്കായി ഇംഗ്ലീഷ് ക്ലാസുകളെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ലൈവായി ചോദിക്കുന്ന സംശയങ്ങൾക്കും പിന്നീട് ഇൻബോക്സിൽ സംശയങ്ങൾ ചോദിക്കുന്നവരിൽ പരമാവധി ആളുകൾക്കും മറുപടി പറയാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ആയാസരഹിതമായി ഇംഗ്ലീഷ് പഠിക്കുകയും പഠിപ്പിക്കുകയുമാണ് താൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു.
കേംബ്രിഡ്ജ് ആസ്ഥാനമായി ജിയോസ് ഇംഗ്ലീഷ് എന്ന എഡ്ടെക് കന്പനിയുടെ സ്ഥാപകനായ ഇദ്ദേഹം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിയോ ഇംഗ്ലീഷ് ആപ്പും ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് പ്രസിദ്ധീകരണങ്ങൾക്കായി ക്രേംബ്രിഡ്ജിലെ പ്രമുഖ ഇംഗ്ലീഷ് വിദഗ്ധരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ജിയോ സെബാസ്റ്റ്യൻ നിരവധി അന്താരാഷ്ട്ര വിദ്യാർഥികൾക്കായി ഇംഗ്ലീഷ് ക്ലാസുകളും നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: എസ്. സുജിത്ത്