+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു

മാഞ്ചസ്റ്റര്‍: കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന കാര്യക്ഷമതകൊണ്ടും കര്‍മശേഷികൊണ്ടും യുകെയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ ഗ്രേറ്റര്‍ മാഞ്ചസ്റ
മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു
മാഞ്ചസ്റ്റര്‍: കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന കാര്യക്ഷമതകൊണ്ടും കര്‍മശേഷികൊണ്ടും യുകെയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (ജിഎംഎംഎച്ച്‌സി) വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 17-നു ശനിയാഴ്ച വിര്‍ച്വലായി നടത്തപ്പെട്ടു.

പ്രസിഡന്റ് സിന്ധു ഉണ്ണിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി രാധേഷ് നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ മുത്തുസ്വാമി അയ്യര്‍ ഈവര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മഹേഷ് മുരളിയെ വരാധികാരിയായി ജനറല്‍ബോഡി തീരുമാനിക്കുകയും അടുത്ത രണ്ടു വര്‍ഷത്തെ ഭരണാധികാരികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡന്റായി രജനി രഞ്ജിത്തിനേയും, സെക്രട്ടറിയായി അരുണ്‍ ചന്ദ് ഗോപാലകൃഷ്ണനേയും, ട്രഷററായി മുത്തുസ്വാമി അയ്യരേയും, വൈസ് പ്രസിഡന്റായി സിന്ധു ഉണ്ണിയേയും, ജോയിന്റ് സെക്രട്ടറിയായി അമ്പിളി ദിനേശനേയും, ജോയിന്റ് ട്രഷററായി ജനേഷ് നായരേയും പൊതുയോഗം തെരഞ്ഞെടുത്തു.

15 അംഗ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സായി സോബി ബാബു, ധനേഷ് ശ്രീധര്‍, ഹരികുമാര്‍ പി.കെ, ശ്രീകാന്ത് പോറ്റി, ഹരീഷ് നായര്‍, രജനി ജീമോന്‍, ജയ സുധീര്‍, ശില്പ രാഹുല്‍, ലീജ അരുണ്‍ എന്നിവരേയും തെരഞ്ഞെടുത്തു. യൂത്ത് കോര്‍ഡിനേറ്ററര്‍മാരായി അഖില മുത്തുസ്വാമിയേയും, പൂര്‍ണ്ണിമ ജീമോനേയും, പിആര്‍ഒ ആയി രാധേഷ് നായരേയും പൊതുയോഗം ചുമതലപ്പെടുത്തി.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിലും സമാജത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി രാധേഷ് നായര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍