+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു കൈത്താങ്ങായി ഐഒസി യുകെ കേരള ചാപ്റ്റർ

ലണ്ടൻ: ആസന്നമായ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു കൈത്താങ്ങായി ഐഒസി യു കെ കേരളാ ചാപ്റ്റർ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റുന്നു. യുകെ പുറത്തിറക്കിയ ഹൃസ്യ ചിത്രം "നാട് നന്നാകാൻ യുഡിഫ
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു കൈത്താങ്ങായി ഐഒസി യുകെ കേരള ചാപ്റ്റർ
ലണ്ടൻ: ആസന്നമായ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു കൈത്താങ്ങായി ഐഒസി യു കെ കേരളാ ചാപ്റ്റർ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റുന്നു. യുകെ പുറത്തിറക്കിയ ഹൃസ്യ ചിത്രം "നാട് നന്നാകാൻ യുഡിഫ്' നാല് ദിവസങ്ങൾക്കിടയിൽ അരലക്ഷത്തോളം പേര് കാണുകയും നിരവധിയാളുകൾ പങ്കിടുകയും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. നാട്ടിൽ അവധിക്കെത്തുന്ന പ്രവാസി, തിരഞ്ഞെടുപ്പിന്‍റെ ആരവങ്ങൾക്കിടയിൽ സ്വന്തം സമ്മദിദാനാവകാശം എങ്ങിനെ വിലയിരുത്തണം എന്നുള്ളതായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. ഓരോ വോട്ടർമാരും തങ്ങളുടെ സമ്മദിദാനം വിനിയോഗിക്കുന്നതിനു മുമ്പായി വിചിന്തനം ചെയ്യേണ്ട പ്രമേയം ഉൾക്കൊള്ളുന്ന ചിത്രം ഇന്ത്യൻ ഓവർസീസ്കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവീനർ രാജേഷ് പാട്ടീൽ ആണ് നിർമ്മിച്ചത്. പ്രസ്തുത ചിത്രത്തിൽ നിരവധി സിനിമ സീരിയൽ പ്രവത്തകർ വേഷമിട്ടിട്ടുണ്ട്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തുരീയംസിനിമയുടെ സംവിധായകൻ ജിതിൻ കുമ്പുക്കട്ട് ആണ്. വീഡിയോ ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്. അർഹമായ സ്ഥാനാർത്ഥികൾക്ക് സഹായവും, ബാനറുകൾ നൽകിയും, കോൺഗ്രസ്സ് എംപവറിനു കൈത്താങായും ചെയ്യുന്ന സഹായങ്ങളിലൂടെ ഐഒസി യു കെ യുഡിഫ് നു കരുത്തേകുകയാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് ഊർജ്ജം പകരാൻ, കോൺഗ്രസ്സ് പ്രസ്ഥാനമെന്ന അഭിമാന വികാരം ഉണർത്തി, പ്രസ്ഥാനത്തോടുള്ള കൂറും സ്നേഹവും ബോദ്ധ്യവും പൂർവ്വാധികം ശക്തിപ്പെടുത്തുന്നതിനും നിഷ്പക്ഷമതികൾക്കും അല്ലാത്തവർക്കും പ്രസ്ഥാനത്തെപ്പറ്റിയുള്ള വ്യക്തമായ അറിവ് നല്കുന്നതിനുമായി ആവശ്യമായ എല്ലാ അടിസ്ഥാനവിവരങ്ങളടക്കം സമാഹരിച്ചു പൂർത്തിയാവുന്ന എംപവർ കോൺഗ്രസ്സ് വെബ് ഇനി മുതൽ കോൺഗ്രസ്സിന്റെ ശക്തിസ്രോതസ്സാവും എന്ന് തീർച്ച. ബോബിൻ ഫിലിഫ് എന്ന കോൺഗ്രസ്സിന്റെ കരുത്തനായ പടയാളി സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തു തന്റെ കഠിനാദ്ധ്വാനത്തിലൂടെ പ്രസ്തുത വെബ് തയ്യാറാക്കുമ്പോൾ അതിലേക്കുള്ള എളിയ പ്രോത്സാഹനം നൽകുവാനും ഈ തെരഞ്ഞെടുപ്പ് വേളയിൽ ഐഒസി യുകെ കേരളാ ചാപ്റ്ററിനു കഴിഞ്ഞുവെന്നതും കോൺഗ്രസ്സ് പ്രസ്ഥാനത്തോടുള്ള അഭികാമ്യമായ സ്നേഹവും പ്രതിബദ്ധതയുമാണ് കാണിക്കുക.

വിവിധ പരിപാടികൾക്ക് പ്രസിഡന്‍റ് സുജു ഡാനിയേൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ രാജേഷ് പാട്ടീൽ, അശ്വതി നായർ, സുരാജ് കൃഷ്ണൻ, ബോബിൻ ഫിലിഫ്, ഇൻസൺ ജോസ്, അപ്പച്ചൻ,അജിത്‌, അനിൽ, ജോസഫ് കൊച്ചുപുരക്കൽ എന്നിവർ നേതൃത്വം നൽകി. ഐഒസി ദേശീയ പ്രസിഡന്‍റ് കമൽ ദാലിവാൽ, വൈസ് പ്രസിഡണ്ട് ഗുർമിന്ദർ എന്നിവരും ഐഒസി യുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി ഒപ്പം ഉണ്ടായിരുന്നു.


റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ