+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഓർമയിൽ ഒരു മണിനാദം" മാർച്ച് ഏഴിന്

അനശ്വരനായ പ്രിയ താരം കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന പ്രേത്യക അനുസ്മരണ പരിപാടി "ഓർമയിൽ ഒരു മണിനാദം" മാർച്ച് 7 ന് (ഞായർ) ഉച്ചകഴിഞ്ഞു യുകെ സമയം 7 മുതൽ
അനശ്വരനായ പ്രിയ താരം കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന പ്രേത്യക അനുസ്മരണ പരിപാടി "ഓർമയിൽ ഒരു മണിനാദം" മാർച്ച് 7 ന് (ഞായർ) ഉച്ചകഴിഞ്ഞു യുകെ സമയം 7 മുതൽ (ഇന്ത്യൻ സമയം 8:30ന് ) കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ we shall overcome പേജിൽ നടക്കും.

പ്രശസ്ത സിനിമ സംവിധായകൻ സിദ്ദിക്കും കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദും കലാഭവൻ മണിയെ ക്കുറിച്ചുള്ള ഓർമകൾ പ്രേക്ഷകരുമായി പങ്കുവയ്ക്കും. കേരളത്തിലും യുകെയിലുമുള്ള പ്രശസ്തരായ ഗായകർ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ആലപിക്കും.

കേരള ഫോക്‌ലോർ അക്കാദമി വിജയിയും അറിയപ്പെടുന്ന നാടൻ പാട്ട് ഗായകനുമായ പ്രണവം ശശി, ചലച്ചിത്ര പിന്നണി ഗായികയും മോഡലും ആങ്കറുമായ ലേഖ അജയ്, പ്രശസ്ത നാടൻ പാട്ടു ഗായകൻ ഉണ്ണി ഗ്രാമകല, നാടൻ പാട്ടു ഗായകൻ ഉമേഷ് ബാബു, ഗായിക സൽ‍മ ഫാസിൽ, യുകെയിൽ നിന്നുള്ള ഗായകരായ സത്യനാരായണൻ കിഴക്കിനയിൽ, രഞ്ജിത്ത് ഗണേഷ്, സോണി സേവ്യർ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. കലാഭവൻ മണിയുടെ ഓർമകൾ പുതുക്കുന്ന ഈ അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.