+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പി​താ​വി​ന്‍റെ ഹൃ​ദ​യം - കു​ടും​ബ​ത്തി​ന്‍റെ സ​ന്തോ​ഷം' ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ ന​യി​ക്കു​ന്ന പ്രോ​ഗ്രാം മാ​ർ​ച്ച് 7ന്

ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പി​തൃ​വേ​ദി​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 7 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് " ​PATRIS CORDE : പി​താ​വി​ന്‍റെ ഹൃ​ദ​യം കു​ടും​ബ​ത്തി​ന്‍റെ സ​ന
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പി​തൃ​വേ​ദി​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 7 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് " ​PATRIS CORDE : പി​താ​വി​ന്‍റെ ഹൃ​ദ​യം - കു​ടും​ബ​ത്തി​ന്‍റെ സ​ന്തോ​ഷം' എ​ന്ന പ്രോ​ഗ്രാം ന​ട​ത്ത​പ്പെ​ടു​ന്നു.

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ കു​ടു​ബ​നാ​ഥന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പി​തൃ​വേ​ദി​യു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​പ​രി​പാ​ടി സൂം ​ഫ്ളാ​റ്റ്ഫോ​മി​ലാ​ണു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യൗ​സേ​പ്പി​താ​വി​നോ​ടു​ള്ള സ​മ​ർ​പ്പ​ണ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ്രോ​ഗ്രാ​മി​ൽ പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും പ്ര​ഭാ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. ഫ്രാ​ൻ​സീ​സ് പാ​പ്പ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച 2021 വ​ർ​ഷ​ത്തി​ൽ യൗ​സേ​പ്പി​താ​വി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​വാ​നും പ്രാ​ർ​ഥി​ക്കാ​നും ഏ​വ​രേ​യും ഈ ​പ്രോ​ഗ്രാ​മി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി നേ​തൃ​ത്വം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ