+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേഹാദ്രസ്മരണകളുണർത്തിയ "സ്നേഹകൂട്ടായ്മ'

ഡബ്ലിൻ: സീറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി വിശുദ്ധ വാലന്‍റൈന്‍റെ തിരുനാൾ ദിനമായ ഫെബ്രുവരി 14 നു സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയിൽ 150 ൽ പരം ദമ്പതികൾ പങ്കെടുത്തു. സ്നേഹാനുഭവങ്ങളും
സ്നേഹാദ്രസ്മരണകളുണർത്തിയ
ഡബ്ലിൻ: സീറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി വിശുദ്ധ വാലന്‍റൈന്‍റെ തിരുനാൾ ദിനമായ ഫെബ്രുവരി 14 നു സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയിൽ 150 ൽ പരം ദമ്പതികൾ പങ്കെടുത്തു.

സ്നേഹാനുഭവങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ച് രസകരമായി മുന്നേറിയ പരിപാടിക്ക് ഗാനങ്ങളും മത്സരങ്ങളും പകിട്ടേകി. പ്രാർഥനയോടെ സമാപിച്ച സ്നേഹകൂട്ടായ്മ കോവിഡ് കാലഘട്ടത്തിൽ പരസ്പരം കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായ് മാറി. ആരോഗ്യമേഖലയിലെ ജോലിയുടേയും ലോക്ഡൗണിന്‍റേയും സമ്മർദ്ദത്തിലുള്ള അയർലൻഡിലെ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായി തുടർന്നും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

സൂം ഓൺ ലൈൻ ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച പരിപാടിക്ക് അയർലൻഡ് സീറോ മലബാർ സഭാ കോഓർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരും ഡബ്ലിൻ സോണൽ കമ്മിറ്റിയും നേതൃത്വം നൽകി.

റിപ്പോർട്ട് : ജെയ്സൺ കിഴക്കയിൽ