കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിനു ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന വികടകുമാരന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകൻ ബോബൻ സാമുവൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും എന്നീ ചിത്രങ്ങൾക്കു ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. വൈ.വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാഹുൽരാജ് ആണ്. ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചിരിക്കുന്നത്.
മാനസ രാധാകൃഷ്ണനാണ് ചിത്രത്തിലെ നായിക. സലീം കുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ കലാഭവൻ ഹനീഫ്, സീമാ ജി. നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.