ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഫെബ്രുവരി 15 തിങ്കളാഴ്ച വിഭൂതി തിരുനാൾ താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ ആചരിക്കുന്നു. ഫെബ്രുവരി 14 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോന്പ് (വലിയ നോന്പ്) ആരംഭിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ച് അൻപത് നോന്പിന്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4.30 മുതൽ ആരാധനയും നോന്പ് ഒരുക്ക സന്ദേശവും. തുടർന്ന് അനുതാപ ശുശ്രൂഷ, 6ന് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ചങ്ങനാശേരി അതിരൂപതയിലെ ഫാ. ജിസൻ പോൾ വേങ്ങാശേരിയാണ് സന്ദേശം നൽകുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓണ്‍ലൈൻ വഴി തിരുകമ്മങ്ങളിൽ പങ്കെടുക്കുവാൻ അവസരമൊരുക്കിയിട്ടുണ്ട്. താഴെകൊടുത്തിരിക്കുന്ന യുടൂബ് ലിങ്കിലൂടെ https://youtu.be/NA7ifvh1u88 തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാം.
റിപ്പോർട്ട്: ജെയ്സണ്‍ കിഴക്കയിൽ