ലണ്ടൻ: പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള പരി. യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനം ഈ വലിയനോന്പിൽ ഫെബ്രുവരി 19 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7.30 ന് നോന്പുകാല കണ്വൻഷൻ ഓണ്‍ലൈനായി ക്രമീകരിച്ചിരിയ്ക്കുന്നു. പ്രത്യേകിച്ച് ഈ കോവിഡ് മഹാമാരിയെ അതിജീവിയ്ക്കാനും ലോകരക്ഷിതാവായ യേശു ക്രിസ്തു നോറ്റതായ നാൽപത് നോന്പും അതിനെ തുടർന്നുള്ള പീഡാടാനുഭവത്തിലും എല്ലാ ക്രൈസ്തവ മക്കൾക്കും ഉപവാസത്താലും പ്രാർഥനായാലും ദൈവത്തോട് കൂടുതൽ അടുത്ത് ചെന്ന് അനുഗ്രഹം പ്രാപിപ്പാൻ ഈ നോന്പുകാല കണ്വൻഷൻ സഹായമായി തീരും.
ഇഥംപ്രദമായി നടത്തപ്പെടുന്ന ഈ നോന്പുകാല കണ്വൻഷൻ യാക്കോബായ സഭയുടെ യുകെ ഭദ്രാസനാധിപൻ അഭി. ഡോ. മോർ അന്തീമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിയ്ക്കുകയും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അധിപൻ മോർ ജോസഫ് ശ്രാന്പിയ്ക്കൽ പിതാവ് ഉദ്ഘാടനവും ചെയ്യുന്പോൾ സഭയിലെ മറ്റു മേലധ്യക്ഷന്മാരും വിശിഷ്ട വൈദീക ശ്രേഷ്ഠരും വചന പ്രഘോഷണം നടത്തുന്നതായിരിയ്ക്കും. എല്ലാവരുടേയും പ്രാർഥനാ സഹായും അഭ്യർഥിച്ചുകൊണ്ട് ഏവരേയും കർതൃനാമത്തിൽ ഈ കണ്‍വൻഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.