ചേര്‍ത്തല: ചേര്‍ത്തല നൈപുണ്യ കോളജില്‍ കേരള യൂണിവേഴ്സിറ്റിയുടെ മാസ്റ്റര്‍ ഓഫ് ടൂറിസം ആൻഡ് ട്രാവല്മാനേജ്മെന്റ് കോഴ്സ് ആരംഭിച്ചു.
കേരള യൂണിവേഴ്സിറ്റിയില്‍ ഈ കോഴ്സ് നടപ്പിലാക്കുന്ന രണ്ടാമത്തെ കോളജാണ് ചേര്‍ത്തല നൈപുണ്യ കോളജ്. കേരള യൂണിവേഴ്സിറ്റി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കേരളയുടെ കാമ്പസ് ഡയറക്ടറുമായ പ്രഫ. കെ.എസ്. ചന്ദ്രശേഖരന് കോഴ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ചാക്കോ കിലുക്കന്‍, പുഷ്പ ജോണ്‍, ജി.വിഷ്ണു, പ്രശാന്ത്കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
തൈക്കാട്ടുശേരി പള്ളിയിൽ തിരുനാൾ
പൂച്ചാക്കൽ: തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളിയിലെ അദ്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് കൊടിയേറി. നാളെയാണ് പ്രധാന തിരുനാൾ. ഇന്നു വൈകുന്നേരം അഞ്ചിന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. തുടർന്ന് ഫാ. ജോസ് കേളംപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലി, പ്രസംഗം, പ്രദക്ഷിണം, വാഴ്വ്. നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം. തുടർന്ന് പ്രദക്ഷിണം, രൂപം കയറ്റൽ, കൊടിയിറക്കം.
തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. വർഗീസ് കേളംപറമ്പിൽ, ഫാ. ബെന്നി നെൽക്കര, ഫാ. ആന്റോച്ചൻ മംഗലശേരി, ഫാ. വർഗീസ് പൈനുങ്കൽ തുടങ്ങിയർ കാർമികത്വം വഹിക്കും.