+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​യ്ഡ്സ്റ്റോ​ണി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണ​വും മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും മാ​ർ​ച്ച് 13ന്

മെ​യ്ഡ്സ്റ്റോ​ണ്‍: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ സ​ധൈ​ര്യം നേ​രി​ട്ടു കൊ​ണ്ട് സാ​മൂ​ഹ്യ​ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്തു​വാ​നു​ള്ള ഉ​ദ്യ​മ​ങ്ങ​ളു​മാ​യി മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. കോ​വി​
മെ​യ്ഡ്സ്റ്റോ​ണി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണ​വും മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും മാ​ർ​ച്ച് 13ന്
മെ​യ്ഡ്സ്റ്റോ​ണ്‍: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ സ​ധൈ​ര്യം നേ​രി​ട്ടു കൊ​ണ്ട് സാ​മൂ​ഹ്യ​ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്തു​വാ​നു​ള്ള ഉ​ദ്യ​മ​ങ്ങ​ളു​മാ​യി മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ൽ ആ​ടി​യു​ല​ഞ്ഞ കെ​ന്‍റി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​യാ​യ മെ​യ്ഡ്സ്റ്റോ​ണി​ൽ നി​ന്നും അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തു​വ​ഴി​ക​ൾ തു​റ​ന്നു​കൊ​ണ്ട് എം​എം​എ ഈ ​വ​ർ​ഷ​ത്തെ ത​ങ്ങ​ളു​ടെ ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ മൈ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നം, മ​ദേ​ഴ്സ് ഡേ ​എ​ന്നി​വ സം​യു​ക്ത​മാ​യി ഓ​ണ്‍​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് എം​എം​എ വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്.

മാ​ർ​ച്ച് 13 ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാ​മി​ൽ യു​കെ​യി​ലെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും ക​വ​യി​ത്രി​യു​മാ​യ ബീ​ന റോ​യ് സ​ന്ദേ​ശം ന​ൽ​കും. എം​എം​എ ഈ ​വ​ർ​ഷം തു​ട​ക്കം കു​റി​ച്ച എം​എം​എ യൂ​ത്ത് ക്ല​ബി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘ​ട​നം യു​കെ​യി​ലെ പ്ര​ശ​സ്ത കൊ​റി​യോ​ഗ്രാ​ഫ​റും ആ​ർ​ട്ടി​സ്റ്റു​മാ​യ ക​ലാ​ഭ​വ​ൻ നൈ​സ് നി​ർ​വ​ഹി​ക്കും.

വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും മ​ദേ​ഴ്സ് ഡേ​യു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് ക്ല​ബ് നേ​തൃ​ത്വം ന​ൽ​കു​ന്ന കു​ട്ടി​ക​ളു​ടെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളും അ​വ​ത​രി​പ്പി​ക്കും. കാ​ലം ഉ​യ​ർ​ത്തു​ന്ന പ്ര​തി​സ​ന്ധി​ക​ളെ ആ​ത്മ​ധൈ​ര്യ​ത്തോ​ടെ നേ​രി​ടു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ’അ​ന്താ​ക്ഷ​രി മ​ത്സ​രം’ പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് എം​എം​എ ക​മ്മ​റ്റി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

എം​എം​എ ന​ട​ത്തു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ടും മാ​ർ​ച്ച് 13ലെ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടും എം​പി ഹെ​ല​ൻ ഗ്രാ​ന്‍റി​ന്‍റെ സ​ന്ദേ​ശം അ​സോ​സി​യേ​ഷ​ന് ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് രാ​ജി കു​ര്യ​ൻ അ​റി​യി​ച്ചു. പ്ര​തി​സ​ന്ധി​ക​ളു​ടെ ന​ടു​വി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ അം​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​ർ​ച്ച് 13 ലെ ​പ​രി​പാ​ടി​ക​ൾ​ക്ക് മൈ​ത്രി കോ​ർ​ഡി​നേ​റ്റ​ർ ലി​ൻ​സി കു​ര്യ​ൻ, യൂ​ത്ത് ക്ല​ബ് കോ​ർ​ഡി​നെ​റ്റ​ർ​മാ​രാ​യ ആ​ന്‍റ​ണി സേ​വ്യ​ർ, സ്നേ​ഹ ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.