ലണ്ടൻ: മരവിക്കുന്ന തണുപ്പത്ത് 150ൽ പരം സമരഭടന്മാർ മരിച്ചു വീണിട്ടും ഗാന്ധിമാർഗത്തിൽ സമാധാനപരമായി ത്യാഗോജ്വല പോരാട്ടം നയിക്കുന്ന കർഷകർക്ക് പത്തു ടണിൽ കുറയാത്ത ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ചു നൽകാനാണ് സമീക്ഷ യുകെ ആഗ്രഹിക്കുന്നത് ഈ ഉദ്യമത്തിൽ മനുഷ്യസ്നേഹികളായ മുഴുവൻ ആളുകളും പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇന്ത്യയിൽ അവകാശങ്ങൾക്കായി പൊരുതുന്ന കർഷകർക്ക് ഒരു ടണ്‍ ഭക്ഷ്യോൽപന്നങ്ങൾ എത്തിക്കുവാനായിരുന്നു സമീക്ഷ യുകെയുടെ തീരുമാനം.
മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫിലേക്ക് സഹായിക്കണമെന്ന് സമീക്ഷ അഭ്യർഥിച്ചപ്പോൾ 14 ലക്ഷം നൽകിയവർ കേരളത്തിലെ വിദ്യാർഥികൾക്കു വേണ്ടി ഡിവൈഎഫ്ഐ ടിവി ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ അതേറ്റെടുത്ത സമീക്ഷയുടെ ആഹ്വാനം സ്വീകരിച്ചു ഏതാണ്ട് 100 നടുത്തു ടിവി വാങ്ങി നൽകാൻ സഹായിച്ചവർ കൊടും തണുപ്പത്തു പോരാടുന്ന കർഷക സമൂഹത്തിനു വേണ്ടി സമീക്ഷ യുകെ നടത്തിയ ഈ അഭ്യർഥനയേയും ആവേശത്തോടെ ഹൃദയത്തിലേറ്റി.
ഇപ്പോൾ തന്നെ മൂന്നു ടണ്‍ (3000kg)നു മേലെ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കാൻ കഴിയുന്ന അവസ്ഥയിൽ സമീക്ഷയെ ജനങ്ങൾ എത്തിച്ചു എന്നതാണ് സത്യം. ഈയൊരു ആവേശം കണ്ടപ്പോൾ ഒരു 10 ടണെങ്കിലും ആ പോരാളികൾക്ക് എത്തിക്കണമെന്നാണ് സമീക്ഷ ആഗ്രഹിക്കുന്നതും അഭ്യർത്ഥിക്കുന്നതും നമ്മൾ ഒത്തു പിടിച്ചാൽ അതും അതിനപ്പുറവും നടക്കും എന്നതാണ് മുൻകാല അനുഭവങ്ങൾ.
പ്രവാസി ജനസമൂഹം ജാതി, മത, രാഷ്ട്രീയ, വർഗ ഭേദമന്യേഈ കർഷക സമരത്തെ എങ്ങിനെ നോക്കി കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് സമീക്ഷ യുകെയുടെ നമ്മെ ഉൗട്ടുന്നവരുടെ പ്രതിസന്ധിയിൽ നാം അവരെ ഉൗട്ടണം എന്ന മനുഷ്യസ്നേഹത്തിന്റെ കരുത്താർന്ന ഈ ആഹ്വാനം യുകെയിലെ നല്ലവരായ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.