ചങ്ങനാശേരി: ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കാവുകാട്ട് തീര്‍ഥാടനം അനുഗ്രഹ ധന്യമായി. ചന്തക്കടവില്നിന്നും പാറേല്‍ പള്ളിയില്‍ നിന്നും ആരംഭിച്ച തീര്ഥാടനങ്ങൾ ദൈവദാസന്റെ കബറിടം സ്ഥിതി ചെയ്യുന്ന മെത്രാപ്പോലീത്തന്‍പള്ളിയിലെ മര്‍ത്ത് മറിയം കബറിടപ്പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ സന്ദേശം നല്കി. പാറേല്‍പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റ്റിന്റോ സെബാസ്റ്റ്യന്‍ പതാക കൈമാറി.
ചങ്ങനാശേരി അതിരൂപത മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ പ്രാര്‍ഥന നയിച്ചു. ചങ്ങനാശേരി മേഖലാ ഡയറക്ടര്‍ റവ.ഫാ. റ്റോബിന്‍ അറുവന്‍പറമ്പില്‍, ഫാ. ജോണ്‍ പ്ലാത്താനം ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റ്റിന്റോ സെബാസ്റ്റ്യന്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിന്‍സ കരിമാളൂര്‍, കെ.പി. മാത്യു കടന്തോട്, ജോണ്സണ് കാഞ്ഞിരക്കാട്ട്, സേവ്യര്‍ ജോസഫ് കന്യാകോണില്‍, ബിജു തോപ്പില്‍, ജോജോമോന് ജോര്‍ജ്, അഞ്ജലി ഷാജി, സോണിയ മാത്യു, ഡോ. സിജുമോന്‍, ജെയ്സണ്‍ അറയ്ക്കല്‍, ജോണ്സണ് പെരുമ്പായില്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്കി.