ചങ്ങനാശേരി: വോട്ടുബാങ്കിനുവേണ്ടി സര്‍ക്കാരുകളും രാഷ്ട്രീയപ്പാര്‍ട്ടികളും ജനങ്ങളില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവുണ്ടാക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻെറ നേതൃത്വത്തില്‍ നടന്ന വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
സവര്‍ണ-അവര്‍ണ ചേര്തിരിവുണ്ടാക്കുന്നതിലൂടെ മുന്നാക്ക-പിന്നാക്ക വിഭാഗീയത വളര്‍ത്തുകയും ജനങ്ങളെ ജാതീയമായി വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായര്‍ സമുദായം നേരിടുന്ന അവഗണനയ്ക്ക് ഇപ്പോഴും ഒരു കുറവുമില്ല, അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവഗണനയ്ക്കെതിരേ സമുദായാംഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു.
നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള, സംഘടനാവിഭാഗം മേധാവി പി.എന്‍. സുരേഷ്, താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, വി.ജി. ഭാസ്കരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ നേതൃത്വത്തില്‍ നായകസഭാംഗങ്ങളും താലൂക്ക് യൂണിയന് പ്രസിഡന്റുമാരും താലൂക്ക് യൂണിയന് ഭാരവാഹികളും ചേര്‍ന്ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.