അമ്പലപ്പുഴ: വീട്ടമ്മയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം മാന്തറയിൽ വീട്ടിൽ അജിത (48) ആണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടുകൾക്ക് പുല്ല് അരിയുന്നതിനായി അധികം അകലെയല്ലാത്ത ആൾത്താമസമില്ലാത്ത വീടിനടുത്തുള്ള പറമ്പിൽ ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെ അജിത പോയിരുന്നു. മടങ്ങിയെത്താൻ വൈകിയതിനെത്തുടർന്ന് വീട്ടുകാരും സമീപ വാസികളും ചേർന്ന് അന്വേഷിച്ചെത്തിയപ്പോൾ രാത്രി 8.30 ഓടെ നിലത്ത് മരിച്ച നിലയിൽ അജിതയെ കണ്ടെത്തുകയായിരുന്നു.
ഇടതു കാലിൽ തുണികൊണ്ട് കെട്ടിയിരുന്നു. പാമ്പിന്റെ കടിയേറ്റ നിലയിൽ കാലിൽ പാടും കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: ഷാജി. മക്കൾ: അഭിജിത്ത്, ശ്രീജിത്ത്.
കെട്ടിടത്തിൽനിന്നു വീണു മരിച്ചു
മുഹമ്മ: കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണു കാർപ്പെന്റർ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ പൂങ്കാവ് ഇട്ടിക്കുന്നത്ത് പരേതനായ ചോറിയുടെ മകൻ ജോസി (52) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ ചർച്ച് സെമിത്തേരിയിൽ.
പാതിരപ്പളളി പടിഞ്ഞാറ് പഴയകാട് പാർക്കിനു സമീപം രാവിലെ 9.15 നായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ഭാര്യ: ബിന്ദു. മക്കൾ: ബിൻസി, പ്രിൻസി. മരുമകൻ: പ്രിൻസ്.