മാന്നാർ: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സെക്രട്ടറിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് മൗനജാഥയും യോഗവും ചേർന്നു.
മാന്നാറിൽ നടന്ന മൗനജാഥ ടൗണിൽ സമാപിച്ചു. സിപിഎം മാന്നാർ ഏരിയാ കമ്മിറ്റിയംഗം പ്രഫ. പി.ഡി. ശശിധരൻ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. പി.എൻ. ശെൽവരാജ് അധ്യക്ഷനായിരുന്നു. പരുമലയിൽ നടന്ന ജാഥ തിക്കപ്പുഴയിൽ സമാപിച്ചു. പ്രഫ.എ.ലോപ്പസ് ഉദ്ഘാടനം ചെയ്തു.
പച്ചക്കറി
വിളവെടുപ്പ്
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ പരസ്പര സഹായസഹകരണ സംഘമായ വൈഷ്ണവി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജന് നിര്‍വഹിച്ചു. വാര്‍ഡ് അംഗം സജു ഇടക്കല്ലില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഗീതാ സദാനന്ദന് മുഖ്യാതിഥിയായി.
അഞ്ചാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിഭൂമിയിലാണ് ഇതിനായി കൃഷിയിടം ഒരുക്കിയത്. വെണ്ട, പയര്‍, തക്കാളി, വാഴ, കപ്പ, കോവല്‍, പച്ചമുളക്, എന്നിവയാണ് ഇവിടെ കൃഷി ചെയ്തത്. ഇതിനായി തിരുവന്‍വണ്ടൂര്‍ കൃഷിഭവനില്‍ നിന്നാണ് വിത്തുകള്‍ ശേഖരിച്ചത്. ജെ എല്‍ ജി വൈഷ്ണവി ഗ്രൂപ്പില്‍ പെട്ട ഗിരിജ രമേശ്, ഉഷാകുമാരി,മണിയമ്മ, സുജാത,പ്രസന്ന തുടങ്ങി അഞ്ചംഗ സംഘമാണ് ഇവിടെ കൃഷിയിറക്കിയത്.