എടത്വ: പതിനാറുവര്ഷത്തെ നിയമ പോരാട്ടത്തിന് ശുഭാന്ത്യം. ഊരുക്കരി സര്‍വീസ് സഹകരണ ബാങ്കിന് ഇനി തല ഉയര്‍ത്തി പിടിക്കാം. സഹകരണ സംഘങ്ങള്‍ വഴിയുള്ള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് 2005-2006 കാലഘട്ടത്തില്‍ സംഘത്തിന് കിട്ടേണ്ടിയിരുന്ന 23,79,601 രൂപ തരാതിരിക്കുകയും തന്ന ചെക്ക് മടങ്ങിയ കേസില്‍ പ്രതിക്ക് ഒന്‍പതു കേസുകളില്‍ ചെക്ക് തുകയുടെ രണ്ടു മടങ്ങുതുകയായ 40,59,204 രൂപയും ഓരോ ചെക്കിനും ഓരോ മാസം വീതം ഒന്‍പതുമാസം തടവിനും ആലപ്പുഴ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതായും ഊരുക്കരി ബാങ്ക് അധികൃതര്‍ അറിയിച്ചു.
11 ചെക്കുകള്‍ തുകയും തീയതിയും എഴുതി പ്രതി ബാങ്കിനെ ഏല്പിക്കുകയും പറഞ്ഞ തീയതിക്കുള്ളില്‍ പണം തരാതെ ഒഴിഞ്ഞതിനെത്തുടര്‍ന്നു ബാങ്ക് പ്രതിക്കെതിരേ പതിനൊന്ന് ചെക്കു കേസും ചീറ്റിംഗ് കേസും രാമങ്കരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഈ കേസുകളില്‍ പ്രതി കോടതിയില്‍ ഹാജരാകാതിരിക്കുകയും പ്രതിക്ക് വാറണ്ടാവുകയും തുടര്‍ന്ന് ജാമ്യം എടുക്കുകയും ചെയ്ത് കേസ് ആവശ്യമില്ലാതെ നീളുകയുമായിരുന്നു.