ബർലിൻ: കോവിഡ് കാലത്ത് ജർമനിയിലെ ടെലിമെഡിസിൻ രംഗം വൻ കുതിപ്പ് നടത്തിയതായി പഠനങ്ങളിൽ വ്യക്തമാകുന്നു. വിവിധ ആശുപത്രികളിൽനിന്നുള്ള വിവിധ വിഷയങ്ങളിലെ സ്പെഷ്യലിസ്റ്റുകളുടെ സേവനം ഒരുമിച്ചു ലഭിക്കുന്ന വിർച്വൽ ആശുപത്രികൾ പോലും മാർച്ച് മുതൽ രാജ്യത്ത് സജീവമാണ്.
പല ആശുപത്രികളിൽനിന്നുള്ള വിദഗ്ധരെ വിഡിയോ കോണ്ഡഫറൻസിംഗ് വഴി ബന്ധിപ്പിച്ചാണ് രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നത്. നോർത്ത് റൈൻ വെസ്റ്റ്ഫാലിയ പോലുള്ള സ്റ്റേറ്റുകളിൽ ഇതിനായി പ്രത്യേക പദ്ധതികൾ തന്നെ ആവിഷ്കരിച്ച് നടപ്പാക്കുന്നു.
വലിയ ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും, ചെറിയ ആശുപത്രികൾക്ക് ലഭ്യമല്ലാത്ത ഭൗതിക സൗകര്യങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കാനും ഇതു സഹായിക്കുന്നു. ആശുപത്രികളുടെ പരസ്പര സഹകരണം ഇതിൽ വളരെ പ്രധാനവുമാണ്.
കോവിഡ് കാലത്തെ അതിജീവിച്ചാലും ഭാവിയിലേക്ക് പകർത്താവുന്ന ഒരു മാതൃകയായാണ് ഇതു കണക്കാക്കപ്പെടുന്നത്. ഗുരുതര ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്കു പോലും ഇത്തരത്തിൽ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ