ചേര്‍ത്തല: ഒരുദിവസം കൊണ്ട് കൃതിമതോട് നിര്‍മിച്ച ജപ്പാന് ശുദ്ധജല വിതരണ വിഭാഗത്തെ നന്ദിയോടെ സ്മരിക്കുകയാണ് ചേര്‍ത്തല വടക്കേ അങ്ങാടി കവലയിലെ ജനങ്ങള്‍.
ചേര്‍ത്തല മുട്ടം ഫൊറോന പള്ളിയുടെ മുന്‍വശം മുതല്‍ വടക്കോട്ട് കവല വരെ പൊതുമരാമത്ത് വകുപ്പിന്റെ കാന നിര്‍മാണം പുരോഗമിക്കുന്നതിനിടയിലാണ് ജപ്പാന് പൈപ്പിന്റെ പൊട്ടലും ചീറ്റലും. രണ്ടിടത്ത് പൊട്ടി ലക്ഷകണക്കിന് ലിറ്റര്‍ ശുദ്ധജലം പാഴായി കൊണ്ടിരിക്കുകയാണ്. തലേദിവസം രാത്രി കുഴിയായി കിടക്കുന്ന കാനകണ്ട് പോയ ജനങ്ങള്‍ രാവിലെ കണ്ടത് നീണ്ടുനിവര്‍ന്നുകിടക്കുന്ന തോടാണ്. അതും നിറയെ വെള്ളമുള്ള തോട്.
ഇവിടെ നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇനി ഇവിടെ വരുന്ന ജനങ്ങള്‍ തോട് നീന്തേണ്ട അവസ്ഥ. കൂടാതെ സ്ഥാപനത്തിലേക്കുള്ള വഴി അടച്ചാണ് പൊതുമരാമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ഇതിനിടയില്‍ ശുദ്ധജലം വെറുതെ പാഴായിപോകുന്നതുകണ്ട ജനങ്ങള്‍ കുടിവെള്ള വിതരണക്കാരെ വിവരം അറിയിച്ചു. അവര്‍ വേഗം വരുമെന്ന് കരുതിയവര്‍ക്ക് തെറ്റി. അവര്‍ക്ക് ഒരുപാട് തിരക്കാണത്രെ. ശനിയാഴ്ച പൊട്ടിയ പൈപ്പ് ശരിയാക്കാന്‍ തിങ്കളാഴ്ച ഉച്ചവരെയായായിട്ടും അധികൃതര്‍ക്ക് സമയം കിട്ടിയില്ല. അപ്പോഴേക്കും നഷ്ടം ലക്ഷങ്ങള്‍.
പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിപോകുന്നത് തടയാന്‍ അടിയന്തിരഘട്ടങ്ങളില്‍ ആ ഭാഗത്തെ പൈപ്പ് വിച്ഛേദിക്കുന്ന നടപടി ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ കാര്യം മുറപോലെയാണല്ലോ.
അവര്‍ക്ക് എന്ത് ചേതം, രണ്ടുദിവസം പാഴായി പോയ ലക്ഷകണക്കിനുരൂപയുടെ നഷ്ടവും അവസാനം തിരിഞ്ഞെത്തുന്നത് തങ്ങളുടെ തലയില്‍ തന്നെയാണെന്ന് അറിയാവുന്ന ജനങ്ങള്‍ ചോദിക്കുന്നത് ഇത്രമാത്രം, ഈ അധികൃതര്‍ എന്നു ശരിയാകും?