ഹരിപ്പാട്: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സർവീസ് സ്കീം നങ്യാർകുളങ്ങര ടികെഎംഎം കോളജ് യൂണിറ്റിന്റെയും എംജി നഗർ, മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ ഹരിപ്പാട് റെയിൽവേ സ്റ്റേഷനും പരിസരവും അനുബന്ധ റോഡുകളും ശുചീകരിക്കുന്ന ശുചിത്വം 2022 പരിപാടി ഗാന്ധിജയന്തിദിനത്തിൽ നടന്നു.
13 മണിക്കൂർ നീണ്ടു ശുചീകരണ യജ്ഞത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറോളം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. ഓടകൾ ശുചീകരിച്ച് സ്ലാബുകൾ സ്ഥാപിക്കുകയും ചെയ്തു. മാലിന്യങ്ങൾ റോഡരികിൽ നിക്ഷേപിക്കുന്നതിനെതിരേ നഗരസഭയുടെ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. രാവിലെ നടന്ന യോഗം രമേശ് ചെന്നിത്തല എംഎൽ എ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ലയൺസ് ക്ലബ് പ്രസിഡന്റ് വിമല അശോകപ്പണിക്കർ അധ്യക്ഷത വഹിച്ചു. ഡോ. എ. കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം രാജു, ഡോ. എൻ.രമേശ്, ഉമാമണി, ആറ്റിങ്ങൽ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.