മാന്നാർ: ജനത്തിരക്കേറിയ മാന്നാർ പരുമലക്കടവിൽ ഏതു നിമിഷവും നിലംപതിക്കാറായി നിൽക്കുന്ന ടെലിഫോൺ പോസ്റ്റ് നാട്ടുകാരെ ഭീതിയിലാക്കുന്നു. തിരുവല്ല -മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ പരുമലക്കടവിനു വടക്കുവശത്തായി തിരുവല്ല ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനു സമീപമാണ് അപകട ഭീഷണി ഉയർത്തി ടെലിഫോൺ പോസ്റ്റ് നിലകൊള്ളുന്നത്.
വാഹനമിടിച്ചതിനെത്തുടർന്ന് ചരിഞ്ഞുനിൽക്കുന്ന പോസ്റ്റിലെ ലൈനുകൾ ഉപയോഗശൂന്യമായ നിലയിലാണ്. ചുവട്ടിലെ മണ്ണ് നീക്കം ചെയ്ത നിലയിലുമാണ്.
കടപ്ര മഠം റോഡിൽനിന്നും പരുമലക്കടവിലേക്കു തിരിയുന്ന ഭാഗത്തേക്ക് ചരിഞ്ഞുനിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾ തട്ടി അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്.
ടെലിഫോൺ ലൈനുകൾ പോസ്റ്റുകളിൽനിന്ന് നീക്കി ഒപ്ടിക്കൽ ഫൈബർ കേബിളുകൾ വഴി ഭൂമിക്കടിയിലൂടെ കണക്ഷൻ നൽകിയിട്ട് വർഷങ്ങളായി. പിന്നീട് ടെലിഫോൺ പോസ്റ്റുകൾ പലയിടങ്ങളിൽ ഉപയോഗ ശൂന്യമായി നിലകൊള്ളുകയായിരുന്നു.
ഇവ മാറ്റാൻ ടെലിഫോൺ ഡിപ്പാർട്ട്മെന്റ് മുൻകൈ എടുത്തുമില്ല. പലഭാഗത്തുനിന്നും പോസ്റ്റുകൾ നീക്കം ചെയ്യാനുണ്ട്.
ഇത്തരത്തിൽ ഒരു ഉപയോഗവും ഇല്ലാതെ മാന്നാർ ടൗണിൽ നിൽക്കുന്ന പോസ്റ്റാണ് ഇപ്പോൾ അപകടഭീഷണി ഉയർത്തുന്നത്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന പ്രധാന പാതയോരത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ടെലിഫോൺ പോസ്റ്റ് നീക്കം അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെയും വാഹനയാത്രക്കാരുടെയും ആവശ്യം.