ആലപ്പുഴ: ഒക്ടോബർ രണ്ടിന് ആരംഭിച്ച് ജനുവരി 30ന് അവസാനിക്കുന്ന 20 ശനിയാഴ്ചകളിൽ ഗാന്ധിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി ബോധവൽക്കരണ സന്ദേശ ജാഥകൾ സംഘടിപ്പിക്കുമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഗാന്ധിജയന്തി പ്രമാണിച്ച് ഗാന്ധിയൻ ദർശന വേദിയും സർവോദയ മിത്ര മണ്ഡലവും ചേർന്നുള്ള ഗാന്ധിജയന്തി ആഘോഷ പരിപാടികൾ ആലപ്പുഴ മുല്ലക്കൽ ക്വിറ്റിന്ത്യാ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ സർവോദയ മിത്ര മണ്ഡലം ആലപ്പുഴ ജില്ലാ പ്രസിഡൻറ് പി എ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ മുഖ്യപ്രഭാഷണം നടത്തി.
സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി എം.ഡി. സലിം, ഗാന്ധിയൻ ദർശന വേദി സംസ്ഥാന വൈസ് ചെയർമാൻ പി.ജെ. കുര്യൻ , ഗാന്ധിയൻ ദർശന വേദി പ്രോഗ്രാം കോ-ഓർഡിനേറ്റർ അഡ്വ. പ്രദീപ് കൂട്ടാല, ജോർജ് ജോസഫ് തോട്ടുങ്കൽ,എ.എൻ. പുരം ശിവകുമാർ ,ആശാ കുമാരി പറവൂർ, ഹക്കിം മുഹമ്മദ് രാജാ, റോയി വേലിക്കെട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.