അയർലൻഡ്: അയർലൻഡ് മലയാളികളുടെ കൊച്ചുഗായകൻ ആദിൽ അൻസാർ പാടിയ അതിമനോഹരമായ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി. സിയോണ്‍ ക്ലാസിക്സിന്റെ ബാന്നറിൽ ജിനോ കുന്നുംപുറത്താണ് യൂട്യൂബിലൂടെ ന്ധന്ധമുളംതണ്ടിൽ ’ എന്ന ഹൃദയസ്പർശിയായ ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഫാ. മൈക്കൽ പനച്ചിക്കലിന്റെ അർഥസന്പൂർണമായ വരികൾക്ക് അതിമനോഹരമായി സംഗീതം നൽകിയത് പവിത്രൻ അമേച്ചൽ എന്ന മികവുറ്റ സംഗീത സംവിധായകനാണ്.
ഭക്തി സാന്ദ്രമായ സ്വരമാധൂര്യം കൊണ്ട് കേൾവിക്കാരുടെ മനസിൽ ഇടം നേടുകയാണ് പതിനൊന്നുവയസുകാരനായ ഈ കൊച്ചു ഗായകൻ ആദിൽ അൻസാർ.
യൂട്യൂബിലൂടെ റിലീസ് ചെയ്ത ഈ ഗാനത്തിന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.അയർലൻഡിന്റെ മനോഹാരിതയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ ഭംഗിയായി കാമറയിൽ പകർത്തിയിരിക്കുന്നത് ഫോടോഫാക്ടറി അയർലൻഡിലെ മികവുറ്റ ഫോട്ടോഗ്രാഫേഴ്സ് ആയ ജിതിൻ മാത്യു വും ടിബിൻ ജോസഫും ചേർന്നാണ്.
അയർലൻഡിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആദിൽ കൊല്ലം കൊട്ടിയം സ്വദേശികളായ അൻസാറിന്റെയും അൻസിയുടെയും മൂത്ത മകനാണ്.
റിപ്പോർട്ട് ജെയ്സണ്‍ കിഴക്കയിൽ