മാന്നാർ: ചെങ്ങന്നൂർ എൽഐസി ഏജന്റുമാരുടെ സഹകരണ സംഘത്തിൽ നടന്ന 6.15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് എൽജെഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം. വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് അടിയന്തരമായി നീതി ഉറപ്പു നല്കണമെന്ന് മുഖ്യമന്ത്രി, ഡിജിപി എന്നിവരോട് അഭ്യർഥിച്ചു.