മാവേലിക്കര : കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ നാളെമുതൽ അഞ്ചുവരെ നവരാത്രി സംഗീതോത്സവം നടക്കും. നാളെ വൈകുന്നേരം ഏഴിന് എ. നടരാജപിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീത സദസ് അരങ്ങേറ്റം.
നാലിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡോ. സദനം ഹരികുമാറിനെ ഈവർഷത്തെ സുവർണമുദ്ര പുരസ്കാരം നൽകി ആദരിക്കും. 10008 രൂപ കാഷ് അവാർഡ്, ഫലകം, പ്രശംസാപത്രം, അംഗവസ്ത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം.
മാവേലിക്കര ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര ഉദ്ഘാടനവും പുരസ്കാരം സമർപ്പണവും നിർവഹിക്കും. ആർ.മഹാദവൻ, ഡോ.രവിശങ്കർ, അഡ്വ. എൻ.നാഗേന്ദ്ര മണി, എസ്.സ്മിതിൻ, കെ.പി.സുകുമാരൻ എന്നിവർ പ്രസംഗിക്കും. മാവേലിക്കര ബാലചന്ദ്രൻ സ്വാഗതവും എസ്. രാമചന്ദ്രൻ നായർ കൃതജ്ഞതയും പറയും. 7.20 ന് ഡോ. സദനം ഹരികുമാർ അവതരിപ്പിക്കുന്ന സംഗീത സദസ്.
വിജയദശമി ദിവസം രാവിലെ ഒന്പതു മുതൽ സംഗീത വിദ്യാർത്ഥികൾ, അമച്വർ സംഗിതജ്ഞർ എന്നിവർ പങ്കെടുക്കുന്ന സംഗീതധാര. വൈകുന്നേരം ഏഴിന് നന്ദകിഷോർ വർമയുടെ മൃദംഗ അരങ്ങേറ്റം.