ആലപ്പുഴ: മുൻകാലങ്ങളിലെപ്പോലെ പുഞ്ചകൃഷിക്ക് കർഷകർക്ക് നെൽവിത്ത് സൗജന്യമായി നൽകുക, സർക്കാർ അംഗീകാരമുള്ള രജിസ്റ്റേർഡ് വിത്തുകൾ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള അവകാശം കർഷകർ നൽകുക, നെൽകൃഷിക്കുള്ള എല്ലാ സബ്സിഡിയും അടിയന്തരമായി വിതരണം ചെയ്യുക, കനകശേരി, മീനപ്പള്ളി, വലിയകരി പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക യൂണിയന്റെ ആഭിമുഖ്യത്തിൽ കൂട്ടധർണ നടത്തി.
കേരള ജില്ലാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഏബ്രഹാം ധർണ ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബാബു പാറക്കാടൻ അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസ് കാവനാടൻ, സാബു തോട്ടുങ്കൽ, പ്രകാശ് പനവേലി, ജോസ് കോയിപ്പള്ളി, സി.ടി. തോമസ്, ജോജോ ചേന്നങ്കര, ഇ.ഷാബുദീൻ, സണ്ണിതോമസ്, ബിജു കുമാർ ചെത്തിശേരി തുടങ്ങിയവർ പ്രസംഗിച്ചു.