മാന്നാർ: ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ല ഫുട്ബോൾ മത്സരത്തിൽ മാന്നാർ നായർ സമാജം സ്കൂൾ ജേതാക്കളായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 16 ടീമുകളും ജൂണിയർ വിഭാഗത്തിൽ 15 ടീമുകളും സബ് ജൂണിയർ വിഭാഗത്തിൽ ഏഴു ടീമുകളുമാണ് മത്സരിച്ചത്. എല്ലാ വിഭാഗത്തിലും നായർ സമാജം കിരീടം നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവൺമെന്റ് എച്ച്എസ്എസ് മുളക്കുഴയെയും ജൂണിയർ വിഭാഗത്തിൽ ചെറിയനാട് എസ്വിഎച്ച്എസിനെയും എതിരില്ലാത്ത രണ്ടു ഗോളുകൾക്കും സബ് ജൂണിയർ വിഭാഗത്തിൽ ഡിബിഎച്ച്എസ് ചെറിയനാടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും പരാജയപ്പെടുത്തിയാണ് നായർ സമാജം കീരീടം സ്വന്തമാക്കിയത്.
പരിശീലന പരിപാടി
അമ്പലപ്പുഴ: പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉണർവ് എന്ന പദ്ധതിയുടെ ഭാഗമായാണ് പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. സബ് ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 88 യോദ്ധാക്കൾക്കാണ് പരിശീലനം നൽകുന്നത്.
അമ്പലപ്പുഴ ടൗൺ ഹാളിൽ രണ്ടു ദിവസമായി നടക്കുന്ന പരിശീലനം അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി. നായർ ഉദ്ഘാടനം ചെയ്തു. ആദ്യദിവസം പുന്നപ്ര സിഐ ലൈസാദ് മുഹമ്മദ് ക്ലാസ് നയിച്ചു.