അമ്പലപ്പുഴ: കഞ്ചാവുമായി ഫാർമസിസ്റ്റ് വിദ്യാർഥികൾ പിടിയിൽ. ആലപ്പുഴ മെഡിക്കൽ കോളജിലെ ഫാർമസിസ്റ്റ് വിദ്യാർഥികളായ മലപ്പുറം പൊന്നാനി ഇടം വടിക്കൽ ആനന്ദ് (21), തിരുവനന്തപുരം കിഴക്കുകര പുത്തൻവീട് ആഷിക് (24) എന്നിവരെയാണ് പുന്നപ്ര എസ്ഐ നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. രാത്രികാല വാഹന പരിശോധനയ്ക്കിടെ പുലർച്ചെ ഒന്നരയോടെ മെഡിക്കൽ കോളജിനു സമീപത്തുനിന്നാണ് 10 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്. എഎസ്ഐ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ലിബു, ജോസഫ് എന്നിവരും എസ്ഐക്കൊപ്പമുണ്ടായിരുന്നു.
കാപ്പ നിയമപ്രകാരം അറസ്റ്റിൽ
ചേര്‍ത്തല: പട്ടണക്കാട്, ചേര്‍ത്തല, കുത്തിയതോട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് തൈക്കല്‍ ഓരാഞ്ചുപറമ്പ് വിഷ്ണു (23) വിനെ കാപ്പാനിയമ പ്രകാരം അറസ്റ്റ് ചെയ്തു. 2021ല്‍ കാപ്പാ നിയമപ്രകാരമുള്ള ഉത്തരവു ലംഘിച്ചതിനു ജയിലിലടച്ചിരുന്നു. ജയില്‍ മോചിതനായ ശേഷം പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് വീണ്ടും വിഷ്ണുവിനെതിരേ പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍നിന്നു ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാക്കി.