മാവേലിക്കര: കിഫ്ബി വഴി 38.22 കോടി ചെലഴിവഴിച്ച് നിര്‍മിക്കുന്ന കല്ലുമല റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനുള്ള അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം രണ്ടാഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് എം. എസ്. അരുണ്‍കുമാര്‍ എംഎല്‍എ. കല്ലിടലിന് ശേഷം സാമൂഹികാഘാത പഠനത്തിന് ഏജന്‍സിയെ ചുമതലപ്പെടുത്തല്‍, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 4(1) വിജ്ഞാപനം പുറപ്പെടുവിക്കല്‍, ഭൂമി ഉടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കല്‍, പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളും നടക്കും.
ചെങ്ങന്നൂര്‍-മാവേലിക്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മാവേലിക്കര സ്റ്റേഷന് വടക്കു ഭാഗത്തുള്ള എല്‍സി നമ്പര്‍ 28 ലാണ് മേല്‍പ്പാലം വരുന്നത്. റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം വെള്ളൂര്‍കുളം മുതല്‍ ഗേറ്റിന് കിഴക്ക് ബിഷപ് മൂര്‍ കോളജ് ഹോസ്റ്റലിന് മുന്നില്‍ വരെ 500 മീറ്റര്‍ നീളത്തിലും 10.20 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ നിര്‍മാണം.