ചേര്‍ത്തല: നൈപുണ്യ കോളജ് ടൂറിസം ക്ലബ്ബിന്റെയും ആലപ്പുഴ ഡിടിപിസിയുടെയും നേതൃത്വത്തില്‍ ലോക വിനോദ സഞ്ചാരദിനത്തോടനുബന്ധിച്ച് ബീച്ചുകള്‍ ശുചിയാക്കി. പരിപാടിയില്‍ കോളജിലെ എന്‍എസ്എസ്, നേച്ചര്‍ ക്ലബ് അംഗങ്ങള്‍, ടീച്ചര്‍ പ്രോഗ്രാം ഓഫീസേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു. ചേര്‍ത്തലയിലെ പ്രമുഖ ടൂറിസ്റ്റ് സ്പോട്ടായ അന്ധകാരനഴി ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മസേനയ്ക്കു കൈമാറി. പരിപാടിയുടെ ഭാഗമായി വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു.