മങ്കൊമ്പ്: ജില്ലാ വ്യവസായ കേന്ദ്രം, കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംരംഭകവർഷാചരണത്തോടനുബന്ധിച്ചു നാളെ ശില്പശാലയും അവലോകയോഗവും നടക്കുമെന്ന് കുട്ടനാട് ഉപജില്ല വ്യവസായ ഓഫീസർ ജോൺ മാത്യു അറിയിച്ചു. രാവിലെ 10.30ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തോമസ് കെ. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ചന്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി അധ്യക്ഷത വഹിക്കും.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരൻ വിശിഷ്ടാതിഥിയാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരൻ വിശിഷ്ടാതിഥിയാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും.