ചങ്ങനാശേരി: ഗാന്ധിജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷന് സ്കൂള്‍, കോളജ് കുട്ടികള്‍ക്കായി ചാസിന്റെ സഹകരണത്തോടെ അഖിലകേരള പ്രസംഗ, ഉപന്യാസ മത്സരങ്ങള്‍ ഒന്നിനു രാവിലെ 9.30ന് അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.
മത്സരങ്ങള്‍ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കാേളജ് വിഭാഗങ്ങള്‍ക്കായി നടത്തും. ഓരോ വിഭാഗത്തിലും രണ്ടു പേര്‍ക്കു വീതം പങ്കെടുക്കാം. യുപി, ഹൈസ്കൂള്‍, വിഭാഗങ്ങള്‍ക്കുള്ള മൂന്ന് മിനിറ്റ് പ്രസംഗ, ഉപന്യാസ മത്സരത്തിന്റെ വിഷയം ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ എന്നതും ഹയര്‍ സെക്കന്‍ഡറി, കോളജ് വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുള്ള പ്രസംഗ, ഉപന്യാസ മത്സരത്തിന്റെ വിഷയം ആധുനിക യുഗത്തില്‍ ഗാന്ധിയന്‍ സിദ്ധാന്തങ്ങളുടെ പ്രസക്തി എന്നതുമാണ്. കോളജ് വിഭാഗങ്ങള്‍ക്ക് പ്രസംഗ, ഉപന്യാസ മത്സരത്തിന്റെ വിഷയം ഗാന്ധിജിയുടെ ഖാദി പ്രസ്ഥാനം രാഷ്ട്രപുനര്‍ നിര്‍മിതിക്ക് എന്നതുമാണ്. ഉപന്യാസം മൂന്നു പേജില്‍ കവിയരുത്.
ഉപന്യാസം കവറിലിട്ട് 29 ന് വൈകുന്നേരം അഞ്ചിനകം ചാസ് ഓഫീസില്‍ ലഭിക്കണം. അന്നേദിവസം 2.30ന് നടത്തുന്ന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കേന്ദ്ര ഖാദി കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. അധികാരികളുടെ സാക്ഷ്യപത്രത്തോടുകൂടി 29 നകം പേരുകള്‍ വാട്ട്സ് ആപ്പ്, ഇ- മെയിലില്‍ (chasskhadichry @yahoo.com) അയയ്ക്കണം. ഫോൺ-7902834365, 7907144684.