അമ്പലപ്പുഴ: ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞ് മൂന്നു പേർക്കു പരിക്ക്. മണ്ണഞ്ചേരി മുട്ടുചിറ സുശീലയുടെ മകൾ അശ്വതി (30), ആര്യാട് തലവടി തെക്കുളംപറമ്പിൽ മണിയമ്മയുടെ മകൾ ജ്യോതി (30), ആര്യാട് രഞ്ജിനി ഭവനത്തിൽ വത്സലയുടെ മകൾ രഞ്ജിനി (31) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തകഴിയിൽ അടിയന്തരത്തിനു ശേഷം തിരികെ മടങ്ങിയ കാറ്ററിംഗ് സംഘമാണ് അപകടത്തിൽപ്പെട്ടത്. കരുമാടിയിൽ ആളെ രക്ഷിക്കാനായി ഓട്ടോ നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംതെറ്റി ഓട്ടോ മറിയുകയായിരുന്നു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.