മാവേലിക്കര: കല്ലുമല റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനു മുന്നോടിയായുള്ള അതിര്‍ത്തി തിരിക്കല്‍ സര്‍വേ നടപടികള്‍ക്കു തുടക്കമാവുന്നതായി എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ അറിയിച്ചു. ചെങ്ങന്നൂര്‍-മാവേലിക്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മാവേലിക്കര സ്റ്റേഷന് വടക്കു ഭാഗത്താണ് മേല്‍പ്പാലം വരുന്നത്.
നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭ സര്‍വേ നടത്തണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം, 6(1) വകുപ്പ് പ്രകാരം സര്‍വേ നടത്താന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 6(2) വകുപ്പ് പ്രകാരം വിജ്ഞാപനം പദ്ധതി പ്രദേശത്തെ ഭൂമികളില്‍ അവകാശമുള്ള ആര്‍ക്കും സാധുവായ നോട്ടീസ് ആണ്. 6(3) പ്രകാരം ഭൂമിയുടെ അവകാശക്കാര്‍ ഭൂമിയിലുള്ള തടസങ്ങള്‍ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണം.
നീക്കം ചെയ്യാത്തപക്ഷം വീഴ്ച വരുത്തുന്നവരില്‍ നിന്നു തന്നെ തടസങ്ങള്‍ നീക്കുന്നതിനുള്ള ചെലവ് ഈടാക്കും. റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം വെള്ളൂര്‍കുളം മുതല്‍ ഗേറ്റിന് കിഴക്ക് ബിഷപ് മൂര്‍ കോളജ് ഹോസ്റ്റലിന് മുന്നില്‍ വരെ 500 മീറ്റര്‍ നീളത്തിലും 10.20 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ നിര്‍മാണം. 1.50 മീറ്റര്‍ വീതിയില്‍ ഒരു വശത്ത് നടപ്പാതയും ഉണ്ടാവും.
പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാവും പാലത്തിന്റെ ഉയരം. പ്രധാന റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള പദ്ധതി 2018-19 ലെ ബജറ്റിലാണ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് പാലം നിര്‍മാണത്തിന് 38.22 കോടി രൂപ അനുവദിച്ചിരുന്നു.