ചങ്ങനാശേരി: എംജി സര്‍വകലാശാല ഡിലിറ്റ് ബിരുദം നല്കി ആദരിച്ച ഡോ. സ്കറിയ സക്കറിയയ്ക്ക് ചങ്ങനാശേരി അതിരൂപത ആശംസകള്‍ അര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ജാഗ്രതാസമിതി അംഗങ്ങളോടൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ എത്തി പൊന്നാടയണിയിച്ചു.
അതിരൂപതയുടെ ആദ്യത്തെ അല്മായ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഡോ. സ്കറിയ സക്കറിയയെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഭാഷയ്ക്കും നാടിനും വലിയ മുതല്‍ക്കൂട്ടാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
അതിരൂപത ജാഗ്രതാ സമിതി ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍, അംഗങ്ങളായ പ്രഫ. പി. സി. അനിയന്‍കുഞ്ഞ്, ഡോ. ഡൊമനിക് ജോസഫ്, അഡ്വ. വര്‍ഗീസ് കോടിക്കല്‍, ജോബി പ്രാക്കുഴി, എ.പി. തോമസ്, ഫാ. ടോണി കൂലിപ്പറമ്പില്‍, പെരുന്ന സെന്റ് ആന്റണീസ് ഇടവക പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.