ആലപ്പുഴ: തമിഴ്നാട് ശിവകാശി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന എബിജെ ഡൈനാമിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 18 വർഷമായി നൽകി വരുന്ന ജന പ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കുമുള്ള അവാർഡ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, അഡ്വ. എ.എം. ആരിഫ്, സൗമ്യ രാജ് എന്നിവർ ഏറ്റുവാങ്ങി.
പാലിയേറ്റീവ് രംഗത്തും ജൈവ കൃഷി രംഗത്തുമുള്ള മികച്ച സംഭാവനകൾ പരിഗണിച്ച് ആർ. നാസറിനും മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ അഡ്വ.എ.എം ആരിഫിനും കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾ, നഗരത്തെ സമ്പൂർണ ശുചിത്വവത്കരിക്കാൻ വേണ്ടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അഴകോടെ ആലപ്പുഴ പദ്ധതി എന്നിവ പരിഗണിച്ച് ഇന്ത്യയിലെ മികച്ച നഗരസഭ അദ്ധ്യക്ഷ എന്ന നിലയിൽ സൗമ്യ രാജിനും പുരസ്കാരങ്ങൾ സമ്മാനിച്ചു.
തമിഴ്നാട്ടില്‍നിന്നു ഫൗണ്ടേഷന് പ്രതിനിധികളും എട്ടു പേരടങ്ങുന്ന ജൂറി അംഗങ്ങളും കേരളത്തിലെ നഗരസഭകളും, ജില്ലകളും സന്ദര്‍ശിച്ച് ജനാഭിപ്രായങ്ങളും, വിദഗ്ദ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.