അന്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ജലവിതരണ കുഴൽ വീണ്ടും പൊട്ടി. ഇതോടെ പമ്പിംഗ് നിർത്തിവച്ചു.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ക്രോസിനു കിഴക്ക് ഫെഡറൽ ബാങ്കിനു സമീപം കുഴൽ പൊട്ടിയത്.
അടുത്തിടെ ഇത്തരത്തിൽ ചോർച്ചയുണ്ടായ ഭാഗത്തുതന്നെയാണ് വീണ്ടും കുഴലുകൾക്കു വിള്ളൽ. ഇതോടെ 74-ാം തവണയാണ് ഇത്തരത്തിൽ പൊട്ടുന്നത്. കുഴലുകളിലൂടെ വൻതോതിലാണ് കുടിവെള്ളം പാഴാകുന്നത്.
ആകെ വെള്ളക്കെട്ട്
പൈപ്പ് പൊട്ടിയൊഴുകിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിക്കു മുന്നിലും കടകളുടെ മുന്നിലും വലിയ വെള്ളക്കെട്ട് രൂപപെട്ടു.വിവരമറിഞ്ഞ് എത്തിയ അധികൃതർ മൂന്നോടെ കടപ്ര ആറ്റിൽനിന്നുള്ള പമ്പിംഗ് നിർത്തിവച്ചു.
ഇന്നു പരിശോധനകൾക്കു ശേഷം അറ്റകുറ്റപ്പണികൾ ആരംഭിക്കും. രണ്ടു ദിവസം ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങും.
ഇങ്ങനെ പൊട്ടുന്ന പൈപ്പോ?
ഗുണനിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ചതാണ് പതിവായി ഇവിടെ പൈപ്പ് പൊട്ടാൻ കാരണം. അതേസമയം, നിലവാരമില്ലാത്ത 1,525 മീറ്റർ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകാൻ രണ്ടു മാസംകൂടി വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
അടിക്കടിയുള്ള കുഴൽ പൊട്ടൽ മൂലം കോടികൾ ചെലവഴിച്ചു പുനർ നിർമിച്ച അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയുടെ പല ഭാഗങ്ങളിലും റോഡ് തകർന്നു ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. ഇവിടെ ഗതാഗത കുരുക്കും ഏറെയാണ്.
അറ്റകുറ്റപ്പണിക്കായി കുഴിച്ച ഭാഗങ്ങളിൽ സിമന്റ് ഉപയോഗിച്ചു കുഴികൾ അടച്ചിട്ടുണ്ടെങ്കിലും ഇവിടെ ഇടിഞ്ഞുതാഴ്ന്നു സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.