അമ്പലപ്പുഴ: 300 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസുമായി യുവാവ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് നന്ദികാട് വീട് നൈസാ(32)മിനെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.
പുന്നപ്ര കളിത്തട്ടിന് പടിഞ്ഞാറ് ഭാഗത്തു വെച്ച് ഇന്നലെ പുലർച്ചെ രണ്ടോടെയാണ് പിടികൂടിയത്. മത്സ്യത്തൊഴിലാളികളെയും മത്സ്യം വാങ്ങാനെത്തുന്നവരെയും ലക്ഷ്യമിട്ട് സ്കൂട്ടറിലാണ് ഹാൻസ് വിൽപ്പന നടത്തി വന്നിരുന്നത്. വിൽപ്പനയ്ക്കായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
വാഹനാപകടത്തിൽ
മരിച്ച സഹോദരന്റെ ഓർമയ്ക്കായി
അന്നദാനം നടത്തി
അമ്പലപ്പുഴ: വാഹനാപകടത്തിൽ മരിച്ച സഹോദരന്റെ ഓർമക്കായി പുന്നപ്രശാന്തി ഭവനിൽ അന്നദാനം നടത്തി.
രണ്ടു വർഷം മുമ്പ് വണ്ടാനത്ത് റോഡപകടത്തിൽ പൊലിഞ്ഞ പുന്നപ്ര കരയാം വട്ടം ഷാജിയുടെ ഓർമയ്ക്കായാണ് സഹോദരൻ അജിത്ത് അമ്പലപ്പുഴ, ഷാജിയുടെ ഭാര്യ മിനി എന്നിവർ ചേർന്ന് ഇന്നലെ രാവിലെ ശാന്തി ഭവനിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണമൊരുക്കിയത്. വിവിധ മതസ്ഥരും ഭാഷാക്കാരുമായ 170 ഓളം അന്തേവാസികളാണ് ശാന്തി ഭവനിലുള്ളത്. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.