ചെങ്ങന്നൂർ: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പേവിഷ പ്രതിരോധ കുത്തിവയ്്പ് ശനിയാഴ്ചവരെ തുടരും. വെറ്ററിനറി പോളിക്ലിനിക്കിൽ വളര്‍ത്തു നായകളുടെ കുത്തിവയ്പ് രാവിലെ 9.30 മുതൽ 11 വരെ സൗജന്യ നിരക്കിൽ നടക്കും. തുടർന്ന് നഗരസഭയിൽനിന്നു ലൈസൻസ് കൈപ്പറ്റണം. മൂന്നു മാസത്തിനുള്ളിൽ കുത്തിവയ്പ്പെടുക്കാത്ത എല്ലാ നായകൾക്കും പൂച്ചകൾക്കും കുത്തിവയ്പ് നൽകണം. ലൈസൻസ് കരസ്ഥമാകാതെ ഇവയെ വളർത്തുന്നത് ശിക്ഷാർഹമാണ് .
പ്രതിരോധ കുത്തിവയ്പിൽ ജില്ലയില്‍ ഇന്നലെ 248 തെരുവ് നായകൾക്കുൾപ്പെടെ 2898 നായകൾക്ക് കുത്തിവയ്്പ് നൽകി. 74 കേന്ദ്രങ്ങളിലാണ് ഇന്നലെ കുത്തിവയ്പ് നടന്നത്. നിലവിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ മാത്രമാണ് തെരുവുനായകൾക്ക് കുത്തിവയ്പ് ആരംഭിച്ചിട്ടുള്ളത്.
താലൂക്ക് അടിസ്ഥാനത്തിൽ വാക്സിനേഷൻ കണക്ക്: ചെങ്ങന്നൂർ -275, മാവേലിക്കര-630, കാർത്തികപ്പള്ളി- 250, കുട്ടനാട്- 353, ചേർത്തല- 681, അമ്പലപ്പുഴ- 709 (തെരുവുനായ- 248, വളർത്തു നായ-461).