ഹരിപ്പാട്: ഹരിപ്പാട് ബിആർസിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത കേരളം സബ്ജില്ലാ തല അധ്യാപക പരിശീലനം ആരംഭിച്ചു. ഏഴു പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്ഇ അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. ഒക്ടോബർ രണ്ടിനു പൊതു വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നടത്തുന്നതിനു മുന്നോടിയായാണ് പരിശീലനം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ അനസ് എ. നസീം. അധ്യക്ഷത വഹിച്ചു. ബിപിസി ജൂലി എസ്. ബിനു സ്വാഗതം പറഞ്ഞു. എ ഇ ഒ കെ. ഗീത മുഖ്യപ്രഭാഷണം നടത്തി.
കാർത്തികപ്പള്ളി സിവിൽ എക്സൈസ് ഓഫീസർ ജി. ജയകൃഷ്ണൻ, ഡോ. ഷേർളി ലോഹിതൻ എന്നിവർ ക്ലാസുകൾ നയിച്ചു. രശ്മി ഭായ്, എം. മനോജ് കുമാർ, ശ്രീകല എസ്. എന്നിവർ പ്രസംഗിച്ചു. ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, മഹാദേവിക്കാട് ഗവൺമെന്റ് യുപിഎസ്, ഹരിപ്പാട് ബിആർസി എന്നിവിടങ്ങളിൽ ഇന്നും നാളെയും പരിശീലനം നടക്കും.