മങ്കൊമ്പ്: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുളിങ്കുന്നിൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയംപുരം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്കു പിൻതള്ളിയാണ് കാട്ടിൽ തെക്കേതിൽ 3.49.51 സെക്കന്റിൽ ഒന്നാമതായി തുഴഞ്ഞെത്തിയത്. 3.51.26 സെക്കൻഡായിരുന്നു നടുഭാഗത്തിന്റെ സമയം.
എൻസി ഡി സി ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി (3.51.31). സിബിഎൽ പരമ്പരയിലെ മൂന്നാം പാദ മത്സരമാണ് പുളിങ്കുന്നാറ്റിൽ നടന്നത്. പുളിങ്കുന്നാറിന്റെ ഇരുകരകളിലുമായി അയൽജില്ലകളിൽ നിന്നടക്കം ആയിരങ്ങളാണ് മത്സരം കാണാനെത്തിയത്.
ഹീറ്റ്സിൽ രണ്ടാമതെത്തിയ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടൻ ഒന്നാം സ്ഥാനവും മൂന്നാമതെത്തിയ വള്ളങ്ങളുടെ സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ കുമരകം ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് പയസ് ചുണ്ടൻ ഒന്നാം സ്ഥാനവും നേടി.
ചെറുവള്ളങ്ങളുടെ മത്സരത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡിൽ ചാത്തങ്കരി സിബിസി ബോട്ട് ക്ലബിന്റെ മൂന്നുതൈക്കൽ ഒന്നാം സ്ഥാനത്തും കൊടുപ്പുന്ന ബോട്ട് ക്ലബിന്റെ തുരുത്തിത്തറ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ മങ്കൊമ്പ് ബോട്ട് ക്ലബിന്റെ ദാനിയേൽ ഒന്നാം സ്ഥാനത്തും കളർകോട് ഫ്രീഡം ബോട്ട് ക്ലബിന്റെ കുറുപ്പുപറമ്പൻ രണ്ടാം സ്ഥാനവും നേടി.
വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ കുന്നുമ്മ കാവാലം ബോട്ട് ക്ലബിന്റെ പി.ജി കരിപ്പുഴ ഒന്നാം സ്ഥാനവും തെക്കേക്കര സെന്റ് ജോൺസ് ബോട്ട് ക്ലബിന്റെ പുന്നത്ര പുരയ്ക്കൽ രണ്ടാം സ്ഥാനവും നേടി. മത്സരങ്ങൾ നിയമ സഭ ചീഫ് വിപ്പ് പ്രഫ. എം ജയരാജ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് അധ്യക്ഷത വഹിച്ചു.
ചുണ്ടൻ വള്ളങ്ങളുടെ മത്സര വിജയികൾക്ക് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ട്രോഫികൾ വിതരണം ചെയ്തു. ചെറുവള്ളം കളി മത്സര വിജയികൾക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ എം.വി പ്രിയ സമ്മാനങ്ങൾ വിതരണം ചെയ്തു. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി . ജോസ് പതാക ഉയർത്തി.
വെളിയനാട് ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് വി.എൻ വിശ്വംഭരൻ, സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ സി.കെ സദാശിവൻ, കെ.കെ ഷാജു, ജോയിക്കുട്ടി ജോസ്, ആർ.കെ കുറുപ്പ്, ചമ്പക്കുളം ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ലിൻസി ജോളി, അഡ്വ. പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴേച്ചിറ സ്വാഗതം ആശംസിച്ചു.