ആലപ്പുഴ: പ്രവാചകന് മുഹമ്മദ് നബിയുടെ 1497-മത് ജന്മദിനാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ ലജ്നത്തുല്‍ മുഹമ്മദിയ്യ സെന്‍ട്രല്‍ കൗണ്‍സിലിന്റെയും വിവിധ മഹല്ല് ജമാഅത്തുകളുടെയും സംയുക്തയോഗം തീരുമാനിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വിപുലമായ നബിദിനഘോഷയാത്രയും പ്രമുഖ പണ്ഡിതന്മാര് പങ്കെടുക്കുന്ന സമ്മേളനവും നടക്കും.