+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജസ്റ്റിസ് കുര്യന്‍ ജോസഫ് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

ഹൂസ്റ്റണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പങ്കെടുക്കും. സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി 18 വര്‍ഷത്തിലേറെ ജഡ്ജിയ
ജസ്റ്റിസ് കുര്യന്‍ ജോസഫ് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും
ഹൂസ്റ്റണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പങ്കെടുക്കും. സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി 18 വര്‍ഷത്തിലേറെ ജഡ്ജിയായി ജസ്റ്റിസ് കുര്യന്‍ ജോസഫ് സേവനം ചെയ്തിട്ടുണ്ട്. കണ്‍വന്‍ഷനില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ പ്രോഗ്രാമുകളില്‍ അദ്ദേഹം പ്രഭാഷണങ്ങള്‍ നയിക്കും.

അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന സീറോ മലബാര്‍ സംഗമം ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് ക്രമീകരിക്കപ്പെടുന്നത്.

കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കും യുവജങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായിപ്രത്യേകം സെമിനാറുകള്‍ ഉള്‍പ്പെടെ വിവിധ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ ആത്മീയ പ്രഭാഷകര്‍ കണ്‍വന്‍ഷന്‍ വേദികളില്‍ ഉണര്‍വിന്റെ സന്ദേശം പകരും

ദേശീയ കണ്‍വന്‍ഷന്‍റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കോ കണ്‍വീനറായും വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ലോകം മുഴുവനുമുള്ള വിശ്വാസി സമൂഹം ഉറ്റു നോക്കുന്ന കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ വിജയകരമായി പുരോഗമിക്കുന്നുവെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, പുല്ലാട്ട്, ജോസ് മണക്കളം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍
More in All :