ബ്രിസ്റ്റോൾ: ബ്രിട്ടനിലെ പ്രമുഖ കല, സാംസകാരിക സംഘടനയായ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നാലാം വാർഷികം ജനുവരി 23 ശനിയാഴ്ച ഉച്ചക്ക് 1:30ന് (ഇന്ത്യൻ സമയം വൈകുന്നേരം 7ന്) ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യും.
മലയാള ചലച്ചിത്ര നടൻ എം.ആർ.ഗോപകുമാറാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നത്. കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ വിദ്യാഭാസ ചാരിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ കന്പനിയായ എ.വി.എം. പ്രൊഡക്ഷൻസിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും ചെന്നൈയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനമായ എ.വി.എം .രാജേശ്വരി എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയുമായ എ.വി.എം. ഷണ്മുഖം നിർവഹിക്കും. തായ്വാനിലെ പ്രമുഖ കല സാംസകാരിക പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ഡി. അജോയ്കുമാറിന്റെ ലൈവ് ഇല്ലുസ്ട്രേഷൻ ചടങ്ങിന്റെ മുഖ്യ ആകർഷണമായിരിക്കും . തുടർന്ന് പ്രശസ്ത ഗായികയായ പ്രവീണ അനൂപും, കീബോർഡിസ്റ്റും പ്രോഗ്രാമറുമായ അനൂപ് ആനന്ദും സംഗീത വിരുന്നൊരുക്കും.
മഹാമാരിയുടെ സാഹചര്യത്തിൽ ആദരവോടെ ക്ലബിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകി വലിയ ആഘോഷങ്ങളില്ലാതെ ആയിരിക്കും വാർഷികം ആചരിക്കുകയെന്ന് ക്ലബ് പ്രസിഡന്റ് ജോസ് മാത്യു , സെക്രട്ടറി ബിജുമോൻ ജോസഫ് , ട്രഷറർ ടോം ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.