ഡബ്ലിൻ : കോവിഡിനെ തുടർന്ന് മരണമടഞ്ഞ തൂവൂർ സ്വദേശി സോൾസണ്‍ സേവ്യറിന്റെ (34) സംസ്കാരം ബുധനാഴ്ച നടക്കപ്പെടും. രാവിലെ 9ന് ഡബ്ലിൻ ഒൗർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലാണ് സംസ്കാരം.
ദേവാലയത്തിലെ ശുശ്രൂഷകളെ തുടർന്ന് ഡബ്ലിൻ ന്യൂ ലാൻഡ്സ് ക്രോസ്സ് ക്രിമേഷൻ സെന്ററിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഭൗതികദേഹം സംസ്കരിക്കും. സർക്കാർ ഗൈഡ് ലൈൻ അനുസരിച്ച് ശുശ്രൂഷകളിൽ പരമാവധി പത്തു പേർക്കേ പങ്കെടുക്കാനാവുകയുള്ളു. സംസ്കാര ശുശ്രൂഷകളുടെ ഓണ്‍ലൈൻ സംപ്രേക്ഷണം ലഭ്യമാണ്.
ഭാര്യ മേനാച്ചേരി കുടുംബാംഗം ബിൻസി. മൂന്നുവയസുള്ള സിമയോൻ സോൾസണ്‍ ഏകമകനാണ്. പയ്യപ്പള്ളിൽ പരേതനായ സേവ്യറിന്റേയും മറിയത്തിന്റേയും മകനായ സോൾസൻ കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോന പള്ളി ഇടവകാംഗമാണ്.
ആറുവർഷമായി അയർലൻഡിൽ താമസിക്കുന്ന സോൾസൻ വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ നഴ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾക്ക് അയർലൻഡിലെ സീറോ മലബാർ സഭാ വൈദികർ നേതൃത്വം നൽകും.
അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിലെ വികാരിമാരും, അൽമായ നേതൃത്വവും സോൾസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
യൂറോപ്പിലെ സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് അനുശോചനം അറിയിച്ചു.
റിയാൽട്ടോ ദേവാലയത്തിൽനിന്നുള്ള തൽസമയ സംപ്രേക്ഷണം താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ് https://www.churchservices.tv/rialto
റിപ്പോർട്ട്: ജെയ്സണ്‍ കിഴക്കയിൽ