+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്വയർ അംഗങ്ങൾക്ക് പരിശീലന ക്ലാസ്

പ്രസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ ഇടവകകളിലെയും, മിഷനുകളിലെയും, പ്രപ്പോസ്ഡ് മിഷനുകളിലെയും ദേവാലയ തിരുക്കർമ്മങ്ങളിലും, ആരാധനാ ശുശ്രൂഷകളിലും സഹായിക്കുന്ന ഗായക സംഘങ്ങൾക്കായി പരിശീലന ക്ലാസ് സംഘ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്വയർ അംഗങ്ങൾക്ക് പരിശീലന ക്ലാസ്
പ്രസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ ഇടവകകളിലെയും, മിഷനുകളിലെയും, പ്രപ്പോസ്ഡ് മിഷനുകളിലെയും ദേവാലയ തിരുക്കർമ്മങ്ങളിലും, ആരാധനാ ശുശ്രൂഷകളിലും സഹായിക്കുന്ന ഗായക സംഘങ്ങൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. രൂപത ക്വയർ കമ്മീഷന്‍റെ ആഭിമുഖ്യത്തിൽ ജനുവരി മുപ്പതാം തീയതി വൈകുന്നേരം 5.30 മുതൽ 7.30 വരെ നടത്തുന്ന ഈ പരിശീലന ക്ലാസ് നയിക്കുന്നത് ആരാധനക്രമ പണ്ഡിതനും വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ അധ്യാപകനുമായ പ്രഫസർ ഡോ. പോളി മണിയാട്ട് ആണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പഠന ക്‌ളാസ്സ്‌ ഉത്‌ഘാടനം ചെയ്യും. രൂപതയിലെ കുട്ടികളും, മുതിർന്നവരുമായ എല്ലാ ഗായക സംഘാംഗങ്ങളും ഈ പഠന ക്ലാസ്സ് പ്രയോജനപ്പെടുത്തണമെന്ന് രൂപതാ ക്വയർ കമ്മീഷൻ ചെയർമാൻ റവ. ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു. ഈ ആരാധനക്രമം സജീവമാക്കുന്നതിൽ ഗായകസംഘത്തിനുള്ള പങ്ക് വളരെ പ്രാധാന്യമുള്ളതാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകളിൽ "ഗായകസംഘമാണ് മുഴുവൻ ആരാധനസംഘത്തിന്റെ സംഗീത ചാലകർ'. അതോടൊപ്പം തന്നെ ആരാധനക്രമ ആഘോഷത്തിൽ പ്രാർത്ഥന ചൈതന്യം വളർത്താൻ ആവശ്യമായ പഠനങ്ങൾ നടത്തണമെന്നും മാർപ്പാപ്പ ആവശ്യപ്പെടുന്നുണ്ട്. സീറോ മലബാർ ആരാധനാക്രമത്തിൽ ഗാനങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്.

വിശുദ്ധ കുർബാനയിലും മറ്റു തിരുക്കർമങ്ങളിലും ഗാനങ്ങൾ ആലപിക്കുന്നവർ പ്രത്യേകമായ പരിശീലനം നേടേണ്ടത് ആവശ്യമാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഇത്തരത്തിൽ ധാരാളം ഗായകർ തിരുക്കർമ്മങ്ങൾക്ക് ഗാനങ്ങൾ ആലപിക്കുന്നുണ്ട്. ദേവാലയത്തിരുക്കര്മങ്ങളിൽ ഗാനങ്ങൾആലപിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ക്ലാസിലേക്ക് പ്രത്യേകമായി ക്ഷണിക്കുന്നതായി ക്വയർ കമ്മീഷൻ അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ