+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഒന്പതിന്

ലണ്ടൻ: പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്‍റെ വാക്സിനേഷൻ സ്വയം സ്വീകരിക്കുകവഴി ഏതൊരു മഹാമാരിയേയും അതിജീവിച്ചുകൊണ്ട് , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്ക
പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഒന്പതിന്
ലണ്ടൻ: പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്‍റെ വാക്സിനേഷൻ സ്വയം സ്വീകരിക്കുകവഴി ഏതൊരു മഹാമാരിയേയും അതിജീവിച്ചുകൊണ്ട് , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്‍റെ ആവശ്യകതയെ മുൻനിർത്തി ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തിൽ സെഹിയോൻ യുകെ നയിക്കുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഓൺലൈനിൽ ജനുവരി ഒന്പതിന് നടക്കും.

കൺവൻഷനെ ലോകത്തേതൊരാൾക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഓൺലൈൻ ശുശ്രൂഷയാക്കിമാറ്റിയിക്കൊണ്ട് സെഹിയോൻ യുകെയുടെ നവസുവിശേഷവത്കരണത്തിനായുള്ള നൂതന പാതയിൽ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് സീറോ മലങ്കര മലങ്കര സഭ പത്തനംതിട്ട രൂപത അധ്യക്ഷനും കെ സി ബി സി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാനുമായ ബിഷപ് സാമുവൽ മാർ ഐറേനിയോസ് ഇത്തവണ ശുശ്രൂഷ നയിക്കും. കൺവൻഷനിൽ സെഹിയോൻ മിനിസ്ട്രിയിലെ പ്രശസ്‌ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസും പങ്കെടുക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെയുടെ സ്ഥാപകൻ ഫാ.സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനിൽ നടക്കുമ്പോൾ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. വിശുദ്ധ കുർബാന,വചന പ്രഘോഷണം, ആരാധന തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ മലയാളം കൺവൻഷനും 12 മുതൽ 2 വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷിലും കൺവൻഷൻ നടക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്: ബാബു ജോസഫ്