ലെസ്റ്റർ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ലെസ്റ്ററിൽ വേർപിരിഞ്ഞ ജൂലിയ വിനോദ് ഒറ്റപ്ലാക്കൽ (14) സംസ്കാര ചടങ്ങുകൾ ജനുവരി 8 വെള്ളിയാഴ്ച നടത്തപ്പെടും. കുറെ വർഷങ്ങളായി ശാരീരിക പ്രതിരോധശേഷി കുറയുന്ന രോഗത്താൽ ബുദ്ധിമുട്ടിയിരുന്ന ജൂലിയകഴിഞ്ഞ രണ്ട് വർഷമായി അവശനിലയിലാകുകയും ഡിസംബർ 30ന് മരണപ്പെടുകയായിരുന്നു.
കോട്ടയം ചിങ്ങവനം ഒറ്റപ്ലാക്കൽ വിനോദ് ജേക്കബ് രാജി വിനോദ് ദന്പതികളുടെ മകളാണ് ജൂലിയ. വിനോദ്. ദിവ്യ, റോണിയ, സാറ, ഡാലിയ എന്നിവർ സഹോദരങ്ങളാണ്. കേരളത്തിൽ കോട്ടയം, ചിങ്ങവനം സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക അംഗമാണ് വിനോദും കുടുംബവും.
ജനുവരി 8 വെള്ളിയാഴ്ച 11.30ന് യുകെയിലെ ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് ദേവാലയത്തിന്റെ തന്നെ സമീപത്തുള്ള ഗിൽറോസ് സെമിത്തേരിയിൽ സംസ്കരിക്കും. കോവിഡ നിബന്ധനകൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്നമുൻകൂട്ടി തയ്യാറാക്കിയ മുപ്പത് പേർക്ക് മാത്രമേ പള്ളിയിലുംശുശ്രൂഷകളിലും സെമിത്തേരിയിലും പങ്കെടുക്കാൻ സാധിക്കുകയുള്ളു.
ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ സാധിക്കാത്ത ബന്ധുക്കൾക്കുംസുഹൃത്തുക്കൾക്കും ക്നാനായ പത്രത്തിലൂടെ തത്സമയം സംപ്രേഷണംക്രമീകരിച്ചിട്ടുണ്ട്. തത്സമയം കാണുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
YOUTUBE LINK
https://youtu.be/ZWx-W_BgGJc
FACEBOOK LINK
https://www.facebook.com/911082815640098/posts/3655625161185836/?d=n
ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരിജനറാളായ മോണ്‍സിഞ്ഞോർ ഫാദർ സജി മലയിൽ പുത്തൻപുരയിൽ.ശുശ്രൂഷകൾ നടക്കുന്ന മദർ ഓഫ് ഗോഡ്, സെന്ററ അൽഫോൻസാ സീറോമലബാർമിഷൻ വികാരിയുമായ മോണ്‍സിത്തോർ ഫാദർ ജോർജ് തോമസ് ചേലക്കൽ, യുകെയിലെ ജൂലിയയുടെ ഇടവകദേവാലയമായ സെയിന്റ് ജൂഡ് ക്നാനായ മിഷൻ വികാരി ഫാദർ മാത്യു കണ്ണാലയിൽ എന്നിവർ നേതൃത്വം കൊടുക്കും.
https://www.youtube.com/watch?v=ZWx-W_BgGJc&feature=youtu.be