ലണ്ടൻ: കോവിഡിന്റെ വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തുകൊണ്ട്, ലോക പ്രവാസി സമൂഹത്തിനാകെ അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച യുക്മ ദേശീയ വെർച്വൽ കലാമേളക്ക് ആവേശകരമായ സമാപനം. നേരത്തെ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ യുക്മയുടെ പുതുവർഷ ആഘോഷങ്ങളും ദേശീയ കലാമേള സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു. യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ മലയാള സംസ്കാരത്തിനും കലകൾക്കും പ്രവാസ നാട്ടിൽ നൽകിവരുന്ന പ്രോത്സാഹനം ശ്ലാഘനീയമാണെന്ന് ശൈലജ ടീച്ചർ അനുസ്മരിച്ചു.
മാറുന്ന കാലത്തിന്റെ വേറിട്ട ചിന്തകളെയും ജീവിത രീതികളെയും കുറിച്ചും; കോവിഡ് ഉയർത്തിയ സാമൂഹ്യ വെല്ലുവിളികളെ സംസ്ഥനം നേരിട്ട രീതികളെ കുറിച്ചും ടീച്ചർ നടത്തിയ പ്രൗഢമായ ഉദ്ഘാടന പ്രസംഗം നൂറുകണക്കിന് അനുമോദന കമന്റുകളിലൂടെയാണ് യുയുകഐംഎ ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ എത്തിയ പ്രേക്ഷകർ നെഞ്ചിലേറ്റിയത്.
ചടങ്ങിൽ വിശിഷ്ടാടാതിഥിയായി എത്തിയ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പെരുന്പടവം ശ്രീധരൻ മലയാണ്മയുടെ സൗരഭ്യമാർന്ന ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെലിബ്രിറ്റി അതിഥിയായി എത്തിയ പ്രശസ്ത തമിഴ് - മലയാള ചലച്ചിത്ര താരം ബാല കുമാർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഹൃദ്യവും പ്രചോദനാത്മകവുമായ സന്ദേശം നൽകിയത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി. എറണാകുളം എം പി ഹൈബി ഈഡൻ ആശംസകളുമായി കടന്നുവന്നു കലാമേള രാവിന്റെ ആവേശം ഇരട്ടിപ്പിച്ചു.
യുക്മയുടെ ശക്തരായ ഈസ്റ്റ് ആംഗ്ലിയ റീജണിനാണ് പതിനൊന്നാമത് ദേശീയ കലാമേളയുടെ ചാന്പ്യ·ാർ. മേളയിലെ കറുത്ത കുതിരകളായ യോർക്ഷയർ ആൻഡ് ഹംബർ റീജണിനെ പിന്തള്ളിയാണ് ഈസ്റ്റ് ആംഗ്ലിയ ചരിത്ര നേട്ടം കുറിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സൗത്ത് ഈസ്റ്റ് റീജിയണിലെ വിൽഷെയർ മലയാളി അസോസിയേഷനെ ഒരേ ഒരു പോയിന്റിന് പിന്നിലാക്കി ഈസ്റ്റ് ആംഗ്ലിയ റീജണിലെ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ ഈ വർഷത്തെ ചാന്പ്യൻ അസോസിയേഷൻ കിരീടം ചൂടി.
അപൂർവ്വങ്ങളിൽ അപൂർവ്വമായ വിജയഗാഥയൊരുക്കിയ ഒരു കുടുംബമാണ് കലാതിലകം - കലാപ്രതിഭ പട്ടങ്ങളിലൂടെ അനുമോദനങ്ങൾ ഏറ്റുവാങ്ങിയത്. ലൂട്ടൻ നിവാസികളായ, ഐടി രംഗത്ത് ജോലിചെയ്യുന്ന അലോഷ്യസ് - ജിജി ദന്പതികളുടെ മക്കളാണ് യുക്മ കലാമേളകളുടെ ചരിത്രത്തിൽ സ്ഥാനം നേടിയിരിക്കുന്നത്. പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് ആനി അലോഷ്യസ് കലാതിലകപട്ടവും, സഹോദരൻ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടവും കരസ്ഥമാക്കി.
നൃത്ത മത്സരങ്ങളിലെ പ്രത്യേക പ്രാവീണ്യത്തിനുള്ള നാട്യമയൂരം അവാർഡ് ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിലെ മരിയ രാജു കരസ്ഥമാക്കി. മലയാള ഭാഷാ പ്രോത്സാഹനത്തിന്റെ ഭാഗമായി നൽകിവരുന്ന ഭാഷാകേസരി അവാർഡ് കാർഡിഫ് മലയാളി അസോസിയേഷനിലെ കെവിൻ ടൈറ്റസ് നേടി.
ഓരോ വിഭാഗങ്ങളിലും വ്യക്തിഗത ചാന്പ്യന്മാർക്കുള്ള തെരഞ്ഞെടുപ്പും ഏറെ വാശിയേറിയതായിരുന്നു. വിൽഷെയർ മലയാളി അസോസിയേഷനിലെ ജാൻവി ജയേഷ് നായർ (കിഡ്സ്), ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിലെ മരിയ രാജു (സബ്-ജൂനിയേർസ്), ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിൽനിന്നുള്ള ടോണി അലോഷ്യസ് (ജൂനിയേർസ്), ആനി അലോഷ്യസ് (സീനിയേഴ്സ്) എന്നിവരാണ് വ്യക്തിഗത ചാന്പ്യന്മാർ.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷനായിരുന്നു. എട്ട് മണിക്കൂറിലധികം നീണ്ട് നിന്ന പരിപാടിയിൽ വിശിഷ്ടാതിഥികളും സ്പോണ്സർമാരും യുക്മ നേതാക്കളുമായി അറുപതോളം പേരാണ് ആകെ ലൈവിൽ സംസാരിക്കുന്നതിനും ഫലപ്രഖ്യാപനം നടത്തുന്നതിനുമായി എത്തിയത്. ഓരോ ഇനങ്ങളിലെയും ഫലപ്രഖ്യാപനങ്ങളെ തുടർന്ന് ഒന്നാം സ്ഥാനം നേടിയ പ്രകടനങ്ങളുടെ വീഡിയോ പ്രദർശിപ്പിക്കുകൂടി ചെയ്തപ്പോൾ, യഥാർഥ ദേശീയ കലാമേളയുടെ വേദി പുനർ ജനിക്കുന്ന പ്രതീതിയിലായി പ്രേക്ഷകർ. യുകെ മലയാളികൾക്ക് സുപരിചിതയായ അവതാരകയും നർത്തകിയുമായ ദീപാ നായർ ആയിരുന്നു ഉദ്ഘാടന - സമാപന ചടങ്ങുകൾ മികവോടെ ഏകോപിപ്പിച്ചത്. യുക്മ കലാമേളയുടെ സ്പോപോണ്സർമാർ കൂടിയ അലൈഡ് ഫിനാൻസ് & മോർട്ഗേജ് സർവീസിന്റെ ബിജോ ടോം, പോൾ ജോണ് & കന്പനി സോളിസിറ്റേഴ്സിന്റെ പോൾ ജോണ് എന്നിവർ കലാമേളയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് ഏവർക്കും നന്ദി രേഖപ്പെടുത്തി.
ഡിസംബർ പന്ത്രണ്ടിന് എസ്.പി. ബാലസുബ്രഹ്മണ്യം വെർച്വൽ നഗറിൽ സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പദ്മശ്രീ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്ത ദേശീയ കലാമേള യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ എട്ട് ദിവസങ്ങൾ നീണ്ട സംപ്രേക്ഷണത്തിലൂടെയാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്. അഞ്ഞൂറോളം മത്സരാർത്ഥികൾ മേളയിൽ പങ്കെടുത്തു.
പതിനൊന്നാമത് യുക്മ ദേശീയ കലാമേള വൻ വിജയമാക്കി മാറ്റിയ എല്ലാവർക്കും, യുക്മ ദേശീയ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ, കലാമേളയുടെ ചുമതലയുള്ള വൈസ് പ്രസിഡൻറ് ലിറ്റി ജിജോ, ജോ. സെക്രട്ടറി സാജൻ സത്യൻ എന്നിവർ നന്ദി അറിയിച്ചു.