കോട്ടയം: മുൻജർമൻ മലയാളിയും കോട്ടയം അമലഗിരി സ്വദേശിയുമായ ജോസ് പാലമറ്റം (73) നിര്യാതനായി . സംസ്കാരം കോട്ടയം മുടിയൂർക്കര ഹോളി ഫാമിലി ദേവാലയത്തിൽ ഞായറാഴ്ച നടത്തി. 1996 ൽ ജർമനിയിൽ നിന്നും നാട്ടിലേയ്ക്കു മടങ്ങിയ ജോസ് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ ത്രേസ്യാമ്മ രാമപുരം കണിപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ജോംസി ജോസ് (യുഎസ്എ), രഞ്ജിത്ത് ജോസ് (സൗത്ത്ആഫ്രിക്ക). മരുമക്കൾ: ഡോ. രാജേഷ് തോമസ് (യുഎസ്എ), നിമിൻ രഞ്ജിത്ത് (സൗത്ത്ആഫ്രിക്ക).
ജർമനിയിലെ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന ജോസ് പാലമറ്റം ദീർഘകാലം ഫ്രാങ്ക്ഫർട്ട് കേരള സമാജം പ്രസിഡന്റായും, ജർമനിയിലെ സെൻട്രൽ കമ്മറ്റി ഓഫ് കേരള അസോസിയേഷൻസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായും പിന്നീട് ചെയർമാനായും നിരവധി തവണ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഒരു നല്ല സംഘാടകനായ ജോസ് പാലമറ്റത്തിന്റെ നേതൃത്വത്തിൽ നിരവധി സാംസ്കാരിക പരിപാടികളും ജർമനിയിൽ അരങ്ങേറിയിട്ടുണ്ട്. ഒരു കായിക താരമെന്ന നിലയിൽ നല്ലൊരു വോളിബോൾ കളിക്കാരനും ജർമനിയിൽ മാത്രമല്ല യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും വോളിബോൾ മൽസരങ്ങളും ടൂർണ്ണമെന്റുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫർട്ടിൽ ജോസിന്റെ നേതൃത്വത്തിൽ ഒരു വോളിബോൾ ടീം തന്നെ ഉണ്ടായിരുന്നു.
ജോസ് പാലമറ്റത്തിന്റെ വേർപാടിൽ ജർമനിയിലെ വിവിധ സംഘടനകൾ അനുശോചിച്ചു. കേരള സമാജം ഫ്രാങ്ക്ഫർട്ട്, കേരള സമാജം കൊളോണ്‍, കേരള സമാജം മ്യൂണിക്ക്, വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ്/യൂറോപ്പ് റീജിയൻ, സെൻട്രൽ കമ്മറ്റി ഓഫ് കേരള അസോസിയേഷൻസ്, സംഗീതാ ആർട്സ് ക്ളബ് കൊളോണ്‍, കെപിഎസി ജർമനി, പ്രവാസിഓണ്ലൈൻ തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ